ഫാഷൻ ഷോയുടെ മറവിൽ മോഡലിംഗ് കമ്പനികളുടെ ചൂഷണവും തട്ടിപ്പും വ്യാപകമാണ്. പണം വാങ്ങി റാമ്പിൽ നിന്ന് ഒഴിവാക്കിയെന്നാണ് ലിസാരോ മോഡലിംഗ് കമ്പനിക്കെതിരെ മോഡലുകളുടെ പരാതി. ട്രാൻസ്‌ജെൻഡർ മോഡലിനോട് മോശമായി പെരുമാറിയതിന് കമ്പനിയുടെ സ്ഥാപകനെ പോലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച കൊച്ചിയിൽ നടന്ന എമിറേറ്റ്സ് വീക്കിനെതിരെയുള്ള പരാതികൾ പുറത്ത് വരുന്നു. ലിസാറോ, എമിറേറ്റ്‌സ് മോഡലിംഗ് എന്നീ കമ്പനികൾ ചേർന്നാണ് ഷോ സംഘടിപ്പിച്ചത്. ഷോയുടെ പരസ്യം കണ്ട് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കുട്ടികളടക്കം നൂറുകണക്കിന് മോഡലുകൾ പണം നൽകി രജിസ്റ്റർ ചെയ്തു. എന്നാൽ ഭൂരിഭാഗം പേർക്കും റാംപിൽ അവസരം ലഭിച്ചില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലിസാറോ കമ്പനിയുടെ സ്ഥാപകൻ ജെനിലിനെതിരെയാണ് പരാതി. തട്ടിപ്പ് ചോദ്യം ചെയ്ത പ്രമുഖ ട്രാൻസ് വുമൺ മോഡലിനെ ജെനിൽ പരസ്യമായി അധിക്ഷേപിച്ചു. മോഡലിന്റെ പരാതിയിൽ ജെനിലിനെ സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക