എക്സാലോജിക് കമ്ബനി ഡയറക്ടറും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ വീണ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ (എസ്‌എഫ്‌ഐഒ) ചെന്നൈ ഓഫിസിലെത്തിയതായി സൂചന. അരുണ്‍ പ്രസാദ് എന്ന ഉദ്യോസ്ഥനു മുന്നില്‍ മൊഴി നല്‍കാൻ എത്തിയതാണെന്നാണ് വിവരം. എസ്‌എഫ്‌ഐഒയ്ക്ക് ദക്ഷിണേന്ത്യയില്‍ ചെന്നൈയില്‍ മാത്രമാണ് ഓഫിസ്. അതീവരഹസ്യമായിട്ടായിരുന്നു യാത്ര.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയുടെ കമ്ബനിയായ എക്സാലോജിക്, കൊച്ചിയിലെ കരിമണല്‍ കമ്ബനിയായ സിഎംആർഎല്‍, സിഎംആർഎലില്‍ ഓഹരിപങ്കാളിത്തമുള്ള സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെഎസ്‌ഐഡിസി എന്നിവയ്ക്കെതിരെയാണ് എസ്‌എഫ്‌ഐഒ അന്വേഷണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക