വസ്ത്രധാരണത്തിലൂടെ സമൂഹമാധ്യമങ്ങളില്‍ വൈറലായ സംഭവത്തില്‍ വിശദീകരണവുമായി നടി ചൈത്ര പ്രവീണ്‍. താൻ അന്നു ധരിച്ചത് അമ്മയുടെ സാരിയും ബ്ലൗസുമാണെന്നും വൈറലാകാൻ വേണ്ടി മനപൂർവം ധരിച്ചതല്ല അതെന്നും ചൈത്ര പറയുന്നു. എല്‍എല്‍ബി സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി കോഴിക്കോട് നടന്ന പരിപാടിയിലാണ് ചൈത്ര കറുത്ത സാരി‌യും സ്കിൻ കളറുള്ള ബ്ലൗസും ധരിച്ചെത്തിയത്. എന്നാല്‍ ധരിച്ച ബ്ലൗസ് സ്കിൻ കളറയാതിനാല്‍ വലിയ വിമർശനങ്ങള്‍ ആ വേഷത്തിന് നേരിടേണ്ടിവന്നു.

ശരീരം വെളിവാക്കുന്ന തരത്തിലുള്ള വസ്ത്രധാരണമാണെന്നായിരുന്നു പ്രധാന വിമർശനങ്ങളിലൊന്ന്. ഇപ്പോള്‍ വിവാദങ്ങള്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് ചൈത്ര.ഞാനൊരു കോഴിക്കോട്ടുകാരിയാണ്. അത് ഞാൻ എവിടെയും അഭിമാനത്തോടെ പറയും. ആ ഞാന്‍ കോഴിക്കോട് മണ്ണിന് അപമാനമാണ് എന്ന കമന്‍റ് കണ്ടപ്പോള്‍ സങ്കടം തോന്നി. അന്ന് ഞാന്‍ ധരിച്ചത് എന്‍റെ അമ്മയുടെ സാരിയും ബ്ലൗസുമാണ്. വൈറലാവണം എന്നു കരുതി ചെയ്തതല്ല. അങ്ങനെ ആയിട്ടുണ്ടെങ്കില്‍ അത് എന്‍റെ നേട്ടമാണ് എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശരീരം വെളിവാക്കുന്ന തരത്തിലുള്ള വസ്ത്രധാരണമാണെന്നായിരുന്നു പ്രധാന വിമർശനങ്ങളിലൊന്ന്. ഇപ്പോള്‍ വിവാദങ്ങള്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് ചൈത്ര. ഞാനൊരു കോഴിക്കോട്ടുകാരിയാണ്. അത് ഞാൻ എവിടെയും അഭിമാനത്തോടെ പറയും. ആ ഞാന്‍ കോഴിക്കോട് മണ്ണിന് അപമാനമാണ് എന്ന കമന്‍റ് കണ്ടപ്പോള്‍ സങ്കടം തോന്നി.

അന്ന് ഞാന്‍ ധരിച്ചത് എന്‍റെ അമ്മയുടെ സാരിയും ബ്ലൗസുമാണ്. വൈറലാവണം എന്നു കരുതി ചെയ്തതല്ല. അങ്ങനെ ആയിട്ടുണ്ടെങ്കില്‍ അത് എന്‍റെ നേട്ടമാണ് എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍. ആ ഡ്രസ് ധരിച്ചതിനു ശേഷം ഞാന്‍ എന്‍റെ അമ്മയ്ക്ക് വീഡിയോ കോള്‍ ചെയ്ത് കാണിച്ചിരുന്നു. ‘കറുപ്പില്‍ നീ സുന്ദരിയായിട്ടുണ്ട്’ എന്ന് അമ്മ പറഞ്ഞ ആത്മവിശ്വാസത്തിലാണ് ഞാന്‍ ആ പരിപാടിയില്‍ പങ്കെടുത്തത്.

അതു കഴിഞ്ഞ് വീഡിയോ പുറത്ത് വന്നപ്പോഴും ഞാന്‍ ശ്രദ്ധിച്ചത് എന്‍റെ ചിരി കൊള്ളാമായിരുന്നോ, ഞാന്‍ സുന്ദരിയാണോ എന്നൊക്കെയാണ്. ഡ്രസിംഗില്‍ ഒരു കുഴപ്പവും ഉള്ളതായി എനിക്ക് തോന്നിയില്ല. പിന്നീടാണ് വീഡിയോ വൈറലാകുന്നത്.ഞാനൊരു ‍ഡന്‍റിസ്റ്റാണ്. മോഡലിംഗിലൂടെയാണ് അഭിനയത്തിലേക്ക് എത്തിയത്. അഭിനയ രംഗത്തേക്കു വരുന്നതിന് വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് അവരെ പറഞ്ഞു മനസിലാക്കിയത്. ചെയ്യുന്ന സിനിമകളുടെ സെറ്റിലേക്ക് അവരെയും കൊണ്ടുപോയതോടെ അവര്‍ക്കുണ്ടായിരുന്ന സംശയം മാറി കിട്ടി. ആ ധൈര്യത്തില്‍ മുന്നോട്ടു പോകുമ്ബോഴാണ് ഈ വീഡിയോ വൈറലായത്.

ഇത് വീട്ടുകാര്‍ കണ്ടാല്‍ അവരെങ്ങനെ പ്രതികരിക്കും എന്നതായിരുന്നു എന്‍റെ ഏറ്റവും വലിയ വിഷമം. അച്ഛന്‍ അധ്യാപകനാണ്. എന്‍റെ അച്ഛന് സ്ലീവ്‌ലസ് ഡ്രസിടുന്നത് പോലും ഇഷ്ടമല്ല. ആ സ്ഥിതിക്ക് ഈ വീഡിയോ കണ്ടാല്‍ എന്തു പറയും എന്ന പേടിയിലായിരുന്നു ഞാന്‍. പക്ഷേ അവരാരും ഒന്നും പറഞ്ഞില്ല. നമ്മള്‍ മോശമല്ലാത്ത ഡ്രസ് ധരിച്ചാലും ആളുകള്‍ ചൂഴ്ന്നു നോക്കുന്നതിനെ ഒന്നും പറയാന്‍ പറ്റില്ലല്ലോ.

ചെറുപ്പം മുതലേ ഒരു അഭിനേതാവാകണം എന്നായിരുന്നു എന്‍റെ ആഗ്രഹം. നന്നായി ഡ്രസ് ധരിച്ച്‌ ഒരുങ്ങി നടക്കാനൊക്കെ എനിക്ക് ഇഷ്ടമാണ്. സാരിയാണ് ഇഷ്ടമുള്ള വേഷം. സാരിയുടുക്കുമ്ബോള്‍ മാറിന്‍റെ വിടവും വയറും എല്ലാം കണ്ടെന്നു വരാം. അത് സ്ത്രീസൗന്ദര്യമാണ്. അതിനെ അങ്ങനെ കണ്ടാല്‍ മതിയല്ലോ. അതിലൊരു തെറ്റും എനിക്ക് തോന്നിയിട്ടില്ല. ചൈത്ര പറയുന്നു . ശ്രീനാഥ്‌ ഭാസി, അശ്വത് ലാല്‍, വിശാഖ് നായർ എന്നിവരെ പ്രധാനതാരങ്ങളാക്കി എ.എം.സിദ്ദീഖ് സംവിധാനം ചെയ്ത ചിത്രമാണ് എല്‍എല്‍ബി. ചിത്രത്തിലെ ഒരു പ്രധാനകഥാപാത്രത്തെയാണ് ചൈത്ര അവതരിപ്പിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക