താരങ്ങളുടെ പഴയ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. തന്റെ സ്‌കൂള്‍ കാലഘട്ടത്തിലെ ചിത്രം ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് നടി ഹണി റോസ് ഇപ്പോള്‍. എന്നെ കണ്ടുപിടിക്കാമോയെന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

‘എന്നെന്നും ഓർമയില്‍ സൂക്ഷിക്കുന്ന നിമിഷങ്ങള്‍. നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ എന്നെ കണ്ടുപിടിക്കൂ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. പ്രിയതാരത്തിന്റെ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് നിമിഷനേരം കൊണ്ടാണ് ആരാധകർ ചിത്രത്തില്‍ നിന്ന് താരത്തെ തിരിച്ചറിഞ്ഞത്. നിങ്ങൾക്ക് അതിനു സാധിക്കുന്നില്ലെങ്കിൽ ഹണി റോസ് ചിത്രത്തിൽ എവിടെയാണ് ഇരിക്കുന്നത് എന്ന് ചുവടെ വ്യക്തമാക്കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അദ്ധ്യാപികയുടെ സമീപത്ത് വലിയ വെള്ളമാല അണിഞ്ഞിരിക്കുന്ന കുട്ടിയാണ് ഹണി റോസ്. ബോയ്‌ക്കട്ടാണ് ഹെയർ സ്‌റ്റൈല്‍. രസകരമായ കമന്റുകളും ചിത്രത്തിന് വരുന്നുണ്ട്. ഇതുവരെ അറുപതിനായിരത്തിലധികം ലൈക്കുകളും വന്നിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക