തന്റെ അച്ഛന്‍ വിവാഹ തട്ടിപ്പുക്കാരന്‍ ആയിരുന്നുവെന്ന് ശ്രീലക്ഷ്മി അറയ്ക്കല്‍. സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമായ ശ്രീലക്ഷ്മി ബിഗ് ബോസ് മത്സരാര്‍ത്ഥിയാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതുവരേയും ശ്രീലക്ഷ്മി ബിഗ് ബോസിന്റെ ഭാഗമായിട്ടില്ല. ഇപ്പോഴാതി ബിഗ് ബോസിന്റെ ആറാം സീസണില്‍ ശ്രീലക്ഷ്മി എത്തിയേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീലക്ഷ്മി അച്ഛനെക്കുറിച്ച്‌ സംസാരിക്കുന്നത്. തനിക്ക് 41 ദിവസം പ്രായമാകുന്നത് വരെ മാത്രമേ അച്ഛനെ കണ്ടിട്ടുള്ളുവെന്നാണ് ശ്രീലക്ഷ്മി പറയുന്നത്. അച്ഛനെ തനിക്ക് കാണേണ്ടെന്നും ശ്രീലക്ഷ്മി പറയുന്നത്. ”എന്റെ അമ്മൂമ്മ ബോള്‍ഡായ സ്ത്രീയല്ല, പഞ്ചപാവമാണ്. ആ അമ്മൂമ്മയ്ക്ക് എങ്ങനെയാണ് എന്റെ അമ്മയെ പോലൊരു റിബല്‍ ആയ ആള്‍ ജനിച്ചതെന്ന് എനിക്ക് അറിയില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവര്‍ക്ക് രണ്ടു പേര്‍ക്കുമിടയിലാണ് ഞാന്‍ വളര്‍ന്നത്. അമ്മ മാത്രമാണ് വളര്‍ത്തിയിരുന്നതെങ്കില്‍ ഞാന്‍ ഭയങ്കര റിബല്‍ ആയേനെ, ഫൂലന്‍ ദേവിയെ ഒക്കെ പോലെ. അതേസമയം അമ്മൂമ്മ ഒരുപാട് മൂല്യങ്ങളും എത്തിക്‌സുമുള്ള ആളാണ്. ഇവര്‍ രണ്ടു പേരും കൂടെ വളര്‍ത്തിയതു കൊണ്ടാണ് ഞാന്‍ ഇങ്ങനെ” ശ്രീലക്ഷ്മി പറയുന്നു.

എന്റെ അച്ഛന്‍ വിവാഹ തട്ടിപ്പുവീരന്‍ ആയിരുന്നു. 20 ഓളം വിവാഹങ്ങള്‍ കഴിച്ചിട്ടുണ്ട്. അതില്‍ ഒരാള്‍ മാത്രമാണ് എന്റെ അമ്മ. അമ്മ അത് തിരിച്ചറിഞ്ഞു. അമ്മ പോലീസില്‍ പരാതി നല്‍കുകയും അങ്ങനെ പോലീസ് വന്ന് ഇയാളെ പിടിച്ചു കൊണ്ടുപോവുകയായിരുന്നു. എനിക്ക് ആറ് മാസം ആയപ്പോള്‍ മുതല്‍ കൂലിപ്പണിയ്ക്ക് പോവുമായിരുന്നു. എനിക്ക് 3-4 വയസുള്ളപ്പോഴാണ് അമ്മയ്ക്ക് അംഗനവാടി ടീച്ചറായി ജോലി കിട്ടുന്നത്.

പിന്നെ എന്നെ വളര്‍ത്തിയത് അമ്മൂമ്മയാണെന്നും ശ്രീലക്ഷ്മി പറയുന്നു.അമ്മ അച്ഛനെക്കുറിച്ച്‌ ഒന്നും പറഞ്ഞിട്ടില്ല. അമ്മയ്ക്ക് അച്ഛനോടുള്ള വെറുപ്പ് അമ്മ എന്നോട് പറഞ്ഞിട്ടില്ല. ഒന്നുമില്ലെങ്കിലും എന്നെ ജനിപ്പിച്ചതല്ലേ. പക്ഷെ എന്റെ അമ്മൂമ്മ പറഞ്ഞിട്ടുണ്ട്. സ്വന്തം മകളുടെ ജീവിതം നശിപ്പിച്ച ആളാണല്ലോ. വീട്ടില്‍ പണ്ട് കുറേ ആടുകളുണ്ടായിരുന്നു. ഞാനും അമ്മൂമ്മയും ആട് മേയ്ക്കാന്‍ പോവുമായിരുന്നു. ആ സമയം അമ്മൂമ്മയുടെ കഥകേള്‍ക്കുന്നതായിരുന്നു എന്റെ പ്രധാന പരിപാടി. കേള്‍ക്കുന്ന കഥകള്‍ അധികവും അച്ഛനെക്കുറിച്ചായിരുന്നുവെന്നും ശ്രീലക്ഷ്മി പറയുന്നു.

അമ്മയും മകളും മാത്രമുള്ള വീട്ടില്‍ പോയി പെണ്ണുങ്ങളെ കണ്ടു പിടിച്ച്‌, സ്ത്രീധനം കൊടുക്കാനില്ലാത്തവരെ തിരഞ്ഞു പിടിച്ച്‌ കല്യാണം കഴിക്കും. എന്നിട്ട് അവിടെ നിന്നും ഉള്ള സ്വത്തും പണവുമൊക്കെ അടിച്ചുമാറ്റുകയായിരുന്നു അയാള്‍ ചെയ്തിരുന്നത്. ചിലപ്പോള്‍ പെണ്ണുങ്ങളെ ബോംബെയില്‍ കൊണ്ടുപോയി വില്‍ക്കുകയും ചെയ്യുമായിരുന്നു. അത്രയും വൃത്തികെട്ട മനുഷ്യനാണ്. അമ്മൂമ്മയാണ് അയാളെക്കുറിച്ച്‌ എന്നോട് പറയുന്നത്. അമ്മ ഇപ്പോഴും അയാളെക്കുറിച്ച്‌ ഒന്നും സംസാരിക്കാറില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക