തൊ​ടു​പു​ഴ: മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ട് തു​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ടു​ക്കി​യി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.മു​ല്ല​പ്പെ​രി​യാ​റി​ല്‍​നി​ന്നും ഒ​ഴു​ക്കി​വി​ടു​ന്ന വെ​ള്ളം കൂ​ടി ഇ​ടു​ക്കി ഡാ​മി​ലാ​ണ് എ​ത്തി​ച്ചേ​രു​ന്ന​ത്. അ​തി​നാ​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നാ​ല്‍ ഇ​ടു​ക്കി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ചെ​റു​തോ​ണി ഡാം ​തു​റ​ന്നേ​ക്കും.ഡാ​മി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ജ​ല​നി​ര​പ്പ് റൂ​ള്‍ ക​ര്‍​വ് പ​രി​ധി​യാ​യ 2398.32 അ​ടി പി​ന്നി​ട്ട​താ​യാ​ണ് വി​വ​രം. ചെ​റു​തോ​ണി​യു​ടെ ഷ​ട്ട​റു​ക​ള്‍ വൈ​കു​ന്നേ​രം നാ​ലി​നു ശേ​ഷ​മോ, ശ​നി​യാ​ഴ്ച രാ​വി​ലെ​യോ തു​റ​ന്ന് ജ​ലം പു​റ​ത്തേ​ക്കൊ​ഴു​ക്കു​ന്ന​തി​ന് ക​ള​ക്ട​ര്‍ അ​നു​മ​തി ന​ല്‍​കി​യ​താ​യി മ​ന്ത്രി കെ.​കൃ​ഷ്ണ​ന്‍​കു​ട്ടി അ​റി​യി​ച്ചു.ഇ​ടു​ക്കി​യി​ലും ഡാ​മി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്തും ഇ​ന്ന് രാ​വി​ലെ മ​ഴ ഇ​ല്ലാ​ത്ത​തി​നാ​ല്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ അ​റി​യി​ക്കു​ന്ന​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തു​റ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചാ​ല്‍ ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ന്‍റെ ഒ​രു​ഷ​ട്ട​ര്‍ മാ​ത്ര​മാ​കും തു​റ​ക്കു​ക.അ​തേ സ​മ​യം മു​ല്ല​പ്പെ​രി​യാ​റി​ല്‍ ജ​ല​നി​ര​പ്പ് 138 അ​ടി​യി​ല്‍ നി​ല​നി​ര്‍​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ ഇ​വി​ടെ​നി​ന്നു​ള്ള വെ​ള്ളം എ​ത്തി​യാ​ലും ഇ​ടു​ക്കി അ ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പി​ല്‍​കാ​ര്യ​മാ​യ വ​ര്‍​ധ​ന​യു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്. ഇ​ന്ന് രാ​വി​ലെ 7.29 ന് ​ആ​ണ് മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ സ്പി​ല്‍​വേ ഷ ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തി​യ​ത്. മൂ​ന്ന്, നാ​ല് സ്പി​ല്‍​വേ ഷ​ട്ട​റു​ക​ള്‍ 0.35 മീ​റ്റ​ര്‍ വീ​ത​മാ​ണ് ഉ​യ​ര്‍​ത്തി​യ​ത്. ഇ​തോ​ടെ പെ​രി​യാ​റി​ന്‍റെ തീ​ര​ത്ത് അ​തീ​വ​ജാ​ഗ്ര​ത പു​റ​പ്പെ​ടു​വി​ച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക