22കാരന് 5 ഭാര്യമാർ; അഞ്ചുപേരും ഒരേസമയം ഗര്‍ഭിണികൾ; ബേബി ഷവര്‍ ചടങ്ങ് നടത്തിയത് ഒരുമിച്ച്: വിശദാംശങ്ങളും ചിത്രങ്ങളും വാർത്തയോടൊപ്പം.
വിവാഹിതനാവുക വിവാഹത്തിന് ശേഷം കുഞ്ഞുണ്ടാവുക എന്നതെല്ലാം മനുഷ്യരുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളാണ്. ഒരാള്‍ക്ക് ഒരു പങ്കാളി എന്ന നിലയില്‍ നില്‍ക്കാനാണ് അധികം പേരും ശ്രമിക്കുന്നതെങ്കിലും ഒന്നിലധികം പേരെ ഒരേസമയം വിവാഹം ചെയ്ത് കുടുംബജീവിതം നയിക്കുന്നവരും നമുക്കിടയിലുണ്ട്. അത്തരത്തില്‍ ന്യൂയോര്‍ക് സിറ്റിയില്‍ നിന്നുള്ള ചെറുപ്പക്കാരനാണ് 22 കാരനായ മ്യുസീഷ്യനായ സെദ്ദി വില്‍. ഇരുപത്തിരണ്ടാമത് വയസില്‍ തന്റെ അഞ്ച് പങ്കാളികളുടെ കുഞ്ഞുങ്ങളുടെ അച്ഛനാകാനുള്ള തയ്യാറെടുപ്പിലാണ് ഇയാള്‍.
ഒരേസമയം അഞ്ച് പാങ്കാളികള്‍ എന്നത് തന്നെ അസാധാരണമായ കാര്യമാണെങ്കില്‍ ഇവിടെ അഞ്ച് പേരും ഏതാണ്ട് ഒരേസമയം ഗര്‍ഭിണിമാരുമാണ്. വലിയ സമയവ്യത്യാസമില്ലാതെയാണ് അഞ്ച് പേരുടെയും പ്രസവവും. ഈ സാഹചര്യത്തില്‍ അഞ്ച് പേരുടെയും ബേബി ഷവര്‍ ചടങ്ങ് ഒരുമിച്ച് നടത്തിയിരിക്കുകയാണ് സെദ്ദി. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. തങ്ങള്‍ അഞ്ച് പേരും പരസ്പരം കരുതലോടെയും സ്‌നേഹത്തോടെയുമാണ് പോകുന്നതെന്ന് സെദ്ദിയുടെ പങ്കാളികളില്‍ ഒരാളായ ആഷ്‌ലെയ് പറയുന്നു. ആഷ്‌ലേയെ കൂടാതെ ബോണി ബി,കെ മെറീ,ജയിലിന്‍ വിലാ,ഇയാന്‍ലാ ഖലീഫ് ഗലെട്ടി എന്നിവരാണ് സെദ്ദിയുടെ പങ്കാളികള്‍.
അതേസമയം ബേബി ഷവറിന്റെ ചിത്രങ്ങള്‍ക്ക് കീഴില്‍ സെദ്ദിക്കെതിരെയും പങ്കാളികള്‍ക്കെതിരെയും വിമര്‍ശനം ഉന്നയിക്കുന്നവരും കുറവല്ല. ഇവരുടെ മാനസിക നില ശരിയല്ലെന്നും ഇവര്‍ കൗണ്‍സലിംഗ് തേടണമെന്നുമാണ് കമന്റുകള്‍ വരുന്നത്. അതേസമയം ഇവര്‍ക്കാര്‍ക്കും പ്രശ്‌നമില്ലെങ്കില്‍ പുറത്തുനിന്ന് കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്ന് പറയുന്നവരും ഏറെയാണ്.