നാല് കുട്ടികളുടെ മാതാവായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍. മലപ്പുറം പന്തല്ലൂരിലാണ് സംഭവം. വെള്ളില സ്വദേശി നിസാറിന്റെ ഭാര്യ തെഹ്ദില (25)ആണ് മരിച്ചത്. നിസാറിന്‍റെ പിതാവ് തെഹദിലയെ ലൈംഗികമായി പീഡിപ്പിക്കാന്‍ പലവട്ടം ശ്രമിച്ചിട്ടുണ്ടെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു. ‘കൊടിയ പീഡനമാണ് കുട്ടി അനുഭവിച്ചത്. എന്നും പ്രശ്നമായിരുന്നു. ഭര്‍ത്താവിന്‍റെ പിതാവായിരുന്നു ഏറ്റവും വലിയ പ്രശ്നക്കാര’നെന്ന് തെഹദിലയുടെ ബന്ധു പറയുന്നു. മനോരമ ന്യൂസിനോടായിരുന്നു ഇവരുടെ പ്രതികരണം.

ഭര്‍തൃപിതാവ് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന വിവരം തെഹദില കുടുംബത്തോട് വെളിപ്പെടുത്തിയിരുന്നു. ഗാർഹിക പീഡനത്തെ തുടർന്ന് പലതവണ ഒത്തുതീർപ്പ് നടന്നിട്ടുണ്ട്. നിസാര്‍ വിദേശത്തേക്ക് പോയപ്പോള്‍ തന്നെ അറിയിച്ചില്ലെന്ന് ഒരിക്കല്‍ തെഹദില കുടുംബാംഗങ്ങളോട് തുറന്നുപറഞ്ഞിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വലിയ പ്രശ്നങ്ങള്‍ നടന്നിട്ടും ഇവർ ഒരിക്കല്‍ പോലും പോലീസില്‍ വിവരം അറിയിച്ചിരുന്നില്ല.സംഭവത്തെ കുറിച്ച്‌ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായിട്ടില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി. യുവതിക്ക് രണ്ടു വയസുള്ള കുട്ടി ഉള്‍പ്പെടെ നാലു മക്കളാണുള്ളത്. ഭർത്താവ് നിസാർ വിദേശത്താണ്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക