വാരം ചതുരക്കിണറില്‍ ഒട്ടകപുറത്ത് കയറി വരനെത്തിയ കല്യാണവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു. വളപട്ടണം സ്വദേശിയായ വരനും ഒപ്പം വന്ന 25 പേര്‍ക്കെതിരെയുമാണ് ചക്കരക്കല്ല് പൊലീസ് കേസെടുത്തത്. അന്യായമായി സംഘം ചേര്‍ന്നതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനുമാണ് കേസ്.

കഴിഞ്ഞയാഴ്ചയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഒട്ടക കല്യാണം നടന്നത്. പടക്കംപൊട്ടിച്ചും ബാൻഡ് വാദ്യവും വരനെ ഒട്ടകപ്പുറത്ത് കയറ്റിയും നടന്ന വിവാഹാഘോഷം കാരണം റോഡില്‍ ഏറെ നേരം ഗതാഗത തടസ്സം നേരിട്ടിരുന്നു.കൈവിട്ട ആഘോഷത്തിനിടെ വധുവിന്റെ വീട്ടുകാരും എതിര്‍പ്പുമായി വന്നിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒട്ടകപുറത്ത് വരൻ; അതിരുവിട്ട വിവാഹാഘോഷ ചടങ്ങിനെതിരെ കേസ് എടുത്ത് പൊലീസ്; ഗതാഗത തടസമുണ്ടാക്കി വിവാഹാഘോഷം നടത്തിയതിനാണ് കേസ് #Kannur #wedding

Posted by Manorama News TV on Wednesday, 17 January 2024

ഒട്ടകപുറത്തുകയറി വരൻ വരുന്നതിനെയാണ് വധുവിന്റെ ബന്ധുക്കള്‍ എതിര്‍ത്തത്. വിമാനത്താവളത്തിലേക്കുള്ള റോഡിലും ഗതാഗത തടസ്സമായി. മാര്‍ഗതടസ്സം സൃഷ്ടിച്ചവരെ പൊലീസ് ബലം പ്രയോഗിച്ചാണ് മാറ്റിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക