പോലീസില്‍ നിന്ന് രക്ഷപെടാൻ ഡ്രൈവിംഗില്‍ അതിസാഹസികത കാണിക്കുന്ന പല ഡ്രൈവര്‍മാരുമുണ്ട്. അത്തരം ചില വീഡിയോകള്‍ വെള്ളിത്തിരയില്‍ കാണുമ്ബോള്‍ ആകാംഷയോടും അമ്ബരന്നും കൗതുകത്തോടെയും കാഴ്ചക്കാര്‍ നോക്കിയിരിക്കാറുണ്ട്. ഇപ്പോഴിതാ റിയല്‍ ലൈഫില്‍ അത്തരത്തില്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്.

വിഡിയോയില്‍ ഒരു ട്രാക്ക് ഹോക്കിന്റെ പിറകെ പോലീസ് വരുന്നത് കാണാം. ചീറിപാഞ്ഞു പോകുന്ന ട്രാക്ക് ഹോക്ക് വളവു തിരിയുന്നതും പിന്നീട് വലിയൊരു പാറയുടെ മുകളിലേക്ക് നിസാരമായി കയറി മറ്റൊരു റോഡിലേക്ക് പോകുന്നതും കാണാം. വീഡിയോ കാണുന്നവരുടെ അതേ അമ്ബരപ്പിലാണ് സംഭവം ലൈവായി കാണുന്നവരും പോലീസും. സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ഈ വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറല്‍ ആയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക