റേഷൻ ട്രാൻസ്പോര്‍ട്ടേഷൻ കരാറുകാര്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ റേഷൻ വിതരണവും സംഭരണവും സ്തംഭനാവസ്ഥയിലേക്ക്. നാളെമുതലാണ് പണിമുടക്ക്. ഇതോടെ സംസ്ഥാനത്തെ റേഷൻ വിതരണവും സംഭരണവും സ്തംഭിക്കുമെന്ന് ഉറപ്പാണ്.

കുടിശ്ശിക തീര്‍ക്കുന്നതില്‍ സപ്ലൈകോ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് കരാരുകാരുടെ സംഘടന അറിയിച്ചു. കുടിശ്ശിക തന്നു തീര്‍ക്കാതെ മുന്നോട്ടുപോകാനാവില്ലെന്നും കരാറുകാരുടെ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ അനിശ്ചിതകാല പണിമുടക്ക് ഒത്തുതീര്‍പ്പാക്കാനുള്ള നീക്കങ്ങൾ ഊര്‍ജ്ജിതമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക