സെക്രട്ടറിയേറ്റ് മാര്‍ച്ച്‌ അതിക്രമകേസില്‍ റിമാൻഡില്‍ കഴിയുന്ന യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ അപ്പീല്‍ ജനുവരി17ലേക്ക് മാറ്റി തിരുവനന്തപുരം സെഷൻസ് കോടതി. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി II ജാമ്യാപേക്ഷ തള്ളിയതിനെതിരായ അപ്പീലാണ് സെഷൻസ് കോടതി പിന്നീട് പരിഗണിക്കാനായി മാറ്റിയത്.

ജനുവരി ഒമ്ബതിന് സെക്രട്ടറിയേറ്റ് അതിക്രമക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി II രണ്ടാഴ്ചത്തേയ്ക്ക് റിമാൻഡ് ചെയ്തിരുന്നു. തീയതി മാറ്റിയതോടെ ആറു ദിവസം കൂടി രാഹുൽ മാങ്കൂട്ടം ജയിലിൽ തുടരും. രാഹുലിന് പക്ഷാഘാതത്തിന്റെ തുടക്കം ആണെന്നുള്ള മെഡിക്കൽ റിപ്പോർട്ട് ഇന്ന് രാവിലെ പുറത്തു വന്നിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാങ്കൂട്ടത്തിന്റെ അറസ്റ്റിനെതിരെ ശക്തമായ പ്രതിഷേധമാണ് കോൺഗ്രസ് ആസൂത്രണം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം നടക്കും. സംസ്ഥാനത്തെ എല്ലാ ജില്ലാ പോലീസ് ആസ്ഥാനങ്ങളിലേക്കും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധം മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക