സെക്രട്ടേറിയേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട അക്രമ കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മാസ് പ്രതികരണങ്ങൾ വൈറൽ ആക്കി കോൺഗ്രസും യൂത്ത് കോൺഗ്രസും. ഇന്നത്തെ അറസ്റ്റിൽ പൊതുവികാരം സർക്കാരിനെതിരാണ്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതോടെ രാഹുൽ മാങ്കുട്ടം കോൺഗ്രസിന്റെ പോരാട്ട മുഖമായി വളരുകയാണ്. പൊതുസമൂഹത്തിലും ഇദ്ദേഹത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

താന്‍ ഇരുപത് ദിവസത്തോളം തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. അന്നൊന്നും അറസ്റ്റുണ്ടായില്ല. അമ്മയുടെ മുന്നില്‍ വെച്ച്‌ തന്നെ അറസ്റ്റ് ചെയ്യണമെന്നത് പിണറായി വിജയന്റെ തീരുമാനമാണ്. അതാണ് പോലീസുകാര്‍ നടപ്പാക്കിയതെന്നും രാഹുല്‍ ആരോപിച്ചു. ‘എന്റെ വീട് വളഞ്ഞ്, ബെഡ്‌റൂമിലേക്ക് പോലീസുകാര്‍ കടന്നുവന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു’ എന്ന് രാഹുല്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

Rahul Mamkootathil

Posted by Indian National Congress – Kerala on Tuesday, 9 January 2024

പോലീസിനോട് സഹകരിക്കാതിരിക്കുന്ന ആളല്ല ഞാന്‍. ഇത് പിണറായി വിജയന്‍ ചെയ്യിപ്പിച്ചതാണ്. അങ്ങനെ ഒന്നും പേടിച്ച്‌ നിര്‍ത്താനാവില്ല. പിണറായി ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യട്ടെ, ബാക്കി നമുക്ക് നോക്കാമെന്നും രാഹുല്‍ പറഞ്ഞു. തിരുവനന്തപുരത്തും കൊല്ലത്തുമെല്ലാം പൊതുപരിപാടിയില്‍ പങ്കെടുത്ത ആളാണ് ഞാന്‍.

സ്റ്റേഷനിലും ജയിലിലുമെല്ലാം പോയിട്ടുള്ള ആളാണ്. ഒരു മുന്നറിയിപ്പുമില്ലാതെ പോലീസുകാര്‍ വീട് വളഞ്ഞു. ബെല്‍ പോലുമടിക്കാതെ അവര്‍ വാതിലില്‍ മുട്ടുകയാണ് ചെയ്തത്. ബെഡ്‌റൂമിലേക്ക് കടന്നുവന്ന് അമ്മയുടെ മുന്നില്‍ വെച്ച്‌ അറസ്റ്റ് ചെയ്യുക. ഇതൊന്നും കണ്ടാല്‍ പേടിക്കില്ല. പിണറായി ചെയ്യാന്‍ പറ്റുന്നതിന്റെ പരമാവധി ചെയ്യട്ടെയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

ഏതോ വലിയ കുറ്റവാളിയെ പോലെയാണ് പോലീസ് പെരുമാറിന്നത്. പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച് കൊന്ന് കെട്ടിതൂക്കിയവനെ വരെ താലോലിക്കുന്ന പോലീസാണ് ഇതെന്ന് ഓർക്കണം.

Posted by Indian National Congress – Kerala on Monday, 8 January 2024

വീടിന്റെ നാല് വശവും വളഞ്ഞാണ് രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തതെന്ന് അമ്മ പറഞ്ഞു. രാഹുല്‍ ഭീകരവാദിയാണെന്ന പോലെയായിരുന്നു പോലീസ് എത്തിയത്. വീട് വളഞ്ഞ് കൊണ്ടുപോകേണ്ട കുറ്റകൃത്യങ്ങളൊന്നും രാഹുല്‍ ഇതുവരെ ചെയ്തിട്ടില്ല. പോലീസിനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് രാഹുല്‍ തിരിച്ചെത്തിയശേഷം തീരുമാനിക്കും. രാവിലെ അഞ്ചരയ്ക്ക് ശേഷമാണ് പോലീസ് എത്തിയത്.

വീടിന്റെ നാലുവശത്തും ജനലിലും കതകിലുമെല്ലാം കൊട്ടുന്നുണ്ട്. ആറ് മണി കഴിഞ്ഞ് കതക് തുറക്കുമ്ബോള്‍ ഒരു സംഘം പോലീസുകാര്‍ വീട്ടുമുറ്റത്തുണ്ട്. പിന്നാലെ ഒരു വനിതാ പോലീസ് അടക്കം കുറച്ച്‌ പേര്‍ അകത്ത് കയറി. രാഹുല്‍ ഉണ്ടെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞു. എന്നാല്‍ കാര്യം മാത്രം പറഞ്ഞില്ല. പോലീസ് മുന്‍കൂട്ടി കണ്ട വീട് വളഞ്ഞ് കൊണ്ടുപോയതാണ്. കൊല്ലത്ത് നിന്ന് അവര്‍ക്ക് വേണമെങ്കില്‍ അറസ്റ്റ് ചെയ്യാമായിരുന്നു. എന്ത് നടപടിയെടുക്കും എന്ന് രാഹുല്‍ വന്നിട്ട് തീരുമാനിക്കാമെന്നും അമ്മ പറഞ്ഞു.

അതേസമയം സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധമാണ് യൂത്ത് കോണ്‍ഗ്രസ് നടത്തുന്നത്. പോലീസ് വാഹനം തടഞ്ഞ പ്രവര്‍ത്തകരെ ബലംപ്രയോഗിച്ചാണ് നീക്കിയത്. പാലക്കാട് ടൗണ്‍ സ്റ്റേഷനിലേക്കും യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച്‌ സംഘര്‍ഷത്തിലേക്ക് എത്തി. സ്‌റ്റേഷനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. കോട്ടയം, പത്തനംതിട്ട, മലപ്പുറം, കൊല്ലം, തൃശൂര്‍, പത്തനംതിട്ട ജില്ലകളിലും പ്രതിഷേധ പ്രകടനം നടന്നു. മലപ്പുറത്ത് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചാണ് പ്രതിഷേധിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക