കഴിഞ്ഞ ദിവസം ആയിരുന്നു നടിയും അവതാരികയുമായ ആര്യ ബാബു തനിക്ക് വന്നൊരു അശ്ലീല ഫോണ്‍ കോളിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. പ്രൊജക്ടിന്റെ കാര്യം പറയാൻ വിളിച്ചയാള്‍ വളരെ അശ്ലീമായി സംസാരിക്കുന്നതിന്റെ വീഡിയോയും അയാളുടെ ഫോണ്‍ നമ്ബറും അടക്കം പുറത്തുവിട്ടിരുന്നു. ഇത് വാര്‍ത്തകളില്‍ ഇടംനേടുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ക്ക് താഴെ വന്ന വിമര്‍ശന കമന്റുകളെ കുറിച്ച്‌ വെളിപ്പെടുത്തുകയാണ് ആര്യ ഇപ്പോള്‍.

ഒരു ഓണ്‍ലൈൻ മാധ്യമത്തില്‍ വന്ന വാര്‍ത്തയും അവയ്ക്ക് താഴെ വന്ന കമന്റുകളുമാണ് ആര്യ ബാബു പങ്കുവച്ചിരിക്കുന്നത്. സ്ത്രീകള്‍ അടക്കമുള്ളവരാണ് ആര്യയ്ക്ക് എതിരെ മോശം കമന്റുകളുമായി എത്തിയത്. ചിലര്‍ അശ്ലീലം പറഞ്ഞയാളെ ന്യായീകരിക്കുകയും ചെയ്യുന്നുണ്ട്. ‘കമന്റ് സെക്ഷനിലെ നന്മ മരങ്ങളോട്. നിങ്ങളുടെ കുടുംബത്തോട് സഹതാപം തോന്നുകയാണ്. നിങ്ങളെ വളര്‍ത്തിയതിന്’, എന്നാണ് ആര്യ കുറിക്കുന്നത്. ഒപ്പം വാര്‍ത്തകള്‍ക്ക് നല്ല ചിത്രങ്ങള്‍ നല്‍കാമായിരുന്നുവെന്നും ആര്യ പറയുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘പിന്നാലെ നിരവധി പേരാണ് ആര്യയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയത്. പറയുന്നവരുടെ വായ മൂടികെട്ടാൻ നമ്മളെ കൊണ്ട് പറ്റില്ല, ഇങ്ങനെയുള്ള കുറേവന്മാര്‍ ചേര്‍ന്നതാണ് നമ്മുടെ സമൂഹം, കാര്യമാക്കണ്ട വിട്ടേര്, ഇങ്ങനെയുള്ള എല്ലാത്തിനെയും സോഷ്യല്‍ മീഡിയയില്‍ നിന്നും തന്നെ അകറ്റി നിര്‍ത്തണം, ഈ സമൂഹം എങ്ങോട്ടാണ് പോകുന്നത്, ആ മൂന്നാമത്തെ സ്ക്രീൻ ഷോട്ട്..അവന്റെ അണപ്പല്ല് ഊരിയെടുക്കണം’, എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ഇവിടെയും ആര്യയെ വിമര്‍ശിക്കുന്നവരുണ്ട്.

കഴിഞ്ഞ ദിവസം ആണ് പ്രൊജക്ടിന്റെ കാര്യം പറയാനെന്ന് പറഞ്ഞ് വിളിച്ച്‌, അശ്ലീലം പറഞ്ഞ ആളുടെ വീഡിയോ ആര്യ പുറത്തുവിട്ടത്. ആര്യയുടെ സുഹൃത്താണ് ഇയാളോട് സംസാരിച്ചത്. താൻ സ്വയം ഭോഗം ചെയ്യുകയാണ് എന്നൊക്കെ ഇയാള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാമായിരുന്നു. സംഭവത്തില്‍ സുഹൃത്ത് വഴി കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക