നടപ്പ് സാമ്പത്തിക വർഷത്തിൽ ബോർഡ് ഓഫ് ക്രിക്കറ്റ് കൺട്രോൾ ഇൻ ഇന്ത്യ ( ബി സി സി ഐ) നേടിയത് അമ്പരപ്പിക്കുന്ന വരുമാനം. സെപ്റ്റംബർ 25 ആം തീയതി ഗോവയിൽ നടന്ന വാർഷിക പൊതുയോഗത്തിൽ ട്രഷറർ ആശിഷ് ഷെലാറാണ് ബിസിസിഐയുടെ അമ്പരപ്പിക്കുന്ന വരുമാനത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്. 2,198.23 കോടി രൂപയുടെ വരുമാന വളർച്ചയാണ് സ്ഥാപനം നേടിയത്.

ക്രിക്കറ്റ് ബോർഡിന്റെ വരുമാനം വരുമാനം 6,558.80 കോടി രൂപയായിട്ടാണ് ഉയര്‍ന്നത്. മുൻ സാമ്ബത്തിക വര്‍ഷത്തെ വരുമാനമായ 4,360.57 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്ബോള്‍ വരുമാനത്തിലെ ശ്രദ്ധേയമായ ഈ കുതിച്ചുചാട്ടം ഇന്ത്യയിലെ ക്രിക്കറ്റ് ഭരണ സ്ഥാപനത്തിൻറെ പ്രൊഫഷണൽ മികവ് വെളിപ്പെടുത്തുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2021-22 സീസണില്‍ വരുമാനത്തില്‍ ഗണ്യമായ ഇടിവുണ്ടാക്കിയ കോവിഡ്-19 മഹാമാരിയുടെ കൊടുങ്കാറ്റിനെ മുഴുവൻ കായിക ലോകത്തെയും പോലെ ബിസിസിഐയും അതിജീവിച്ചു. മഹാമാരി ഉണ്ടാക്കിയ മാന്ദ്യത്തിൽ നിന്ന് ഉണർവ് നേടി പുതിയ ഉയരങ്ങളിലേക്ക് ബോർഡ് പുതുക്കുകയാണെന്നും ട്രഷററും ഭരണസമിതി അംഗങ്ങളും വ്യക്തമാക്കി. ഈ വർഷം നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ഉൾപ്പെടെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് വരുമാനത്തിൽ വൻ കുതിപ്പ് ഉണ്ടാകുമെന്ന് ഉറപ്പാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക