വനിതാ ഐപിഎല്ലിന് കളമൊരുങ്ങുന്നു. 2023 മാര്‍ച്ചില്‍ ടൂര്‍ണമെന്റ് ആരംഭിക്കുമെന്നാണ് സൂചന. വനിതാ ട്വന്റി 20 ലോകകപ്പിന് ശേഷമായിരിക്കും ടൂര്‍ണമെന്റ് ആരംഭിക്കുക. 22 മത്സരങ്ങള്‍ അടങ്ങുന്ന ടൂര്‍ണമെന്റായിരിക്കും ബിസിസിഐ നടത്തുകയെന്നാണ് വിവരം. ഓരോ ടീമിലും 18 കളിക്കാര്‍ വീതം ഉണ്ടാകും. ഒരു പ്ലേയിംഗ് ഇലവനില്‍ പരമാവധി 5 വിദേശ താരങ്ങള്‍ക്കാണ് കളിക്കാന്‍ അവസരം. ഇതില്‍ ഒരാള്‍ ഐസിസി അസോസിയേറ്റ് ടീമില്‍ നിന്നും ആയിരിക്കണം.

ലീഗ് ഘട്ടത്തില്‍ ഓരോ ടീമുകളും പരസ്പരം രണ്ട് തവണ വീതം ഏറ്റുമുട്ടും. ലീഗ് ഘട്ടത്തില്‍ ഒന്നാമത് എത്തുന്ന ടീം ഫൈനലിന് നേരിട്ട് യോഗ്യത നേടും. രണ്ടും മൂന്നും സ്ഥാനത്ത് എത്തുന്ന ടീമുകള്‍ തമ്മില്‍ എലിമിനേറ്റര്‍ കളിക്കും. ഇതില്‍ ജയിക്കുന്നവരായിരിക്കും ഫൈനലിലെ രണ്ടാമത്തെ ടീം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുരുഷ ഐപിഎല്‍ ആരംഭിക്കുന്നതിന് മുന്‍പ് ടൂര്‍ണമെന്റ് അവസാനിക്കുന്ന തരത്തിലായിരിക്കും സമയക്രമം. മാര്‍ച്ചിലാണ് പുരുഷ ഐപിഎല്‍ ആരംഭിക്കുന്നത്. രാജ്യത്തെ ആറ് സോണുകളില്‍ നിന്നും ടീമുകളെ തിരഞ്ഞെടുക്കാനാണ് ബിസിസിഐയുടെ പദ്ധതി.

നോര്‍ത്ത് സോണില്‍ നിന്നും ധര്‍മ്മശാലയോ ജമ്മുവോ ആസ്ഥാനമായായിരിക്കും ടീം. വെസ്റ്റ് സോണില്‍ പൂനെ/ രാജ്കോട്ട്, സെന്‍ട്രല്‍ സോണില്‍ ഇന്‍ഡോര്‍/ നാഗ്പൂര്‍/ റായ്പൂര്‍, ഈസ്റ്റ് സോണില്‍ റാഞ്ചി/ കട്ടക്ക്, നോര്‍ത്ത് ഈസ്റ്റ് സോണില്‍ ഗുവാഹട്ടി എന്നീ നഗരങ്ങളില്‍ നിന്നായിരിക്കും ഫ്രാഞ്ചൈസികളെ തിരഞ്ഞെടുക്കുക. സൗത്ത് സോണില്‍ വിശാഖപട്ടണത്തിനോ കൊച്ചിക്കോ ആയിരിക്കും സാദ്ധ്യത.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക