അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ആഹ്വാനവുമായി കോണ്‍ഗ്രസ് നേതാവും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാര്‍. ഹിന്ദുക്കളെല്ലാം ചടങ്ങില്‍ പങ്കെടുക്കണമെന്നും അയോധ്യയിലെ രാമക്ഷേത്രത്തില്‍ പോകുന്നതില്‍ തെറ്റില്ലെന്നും ഡി.കെ. ശിവകുമാര്‍ പറഞ്ഞു.

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചുള്ള ആശയ കുഴപ്പം പരിഹരിക്കാനാകാത്ത കോണ്‍ഗ്രസ് ഇതുവരെ പങ്കെടുക്കണമോ, ബഹിഷ്കരിക്കണമോ എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഡി കെ സ്വന്തം നിലപാട് പ്രഖ്യാപിച്ചത്. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നടത്തുന്ന സമയത്ത് കർണാടകയിലെ ക്ഷേത്രങ്ങളിൽ പൂജ നടത്തണമെന്നും ഡികെ നിർദ്ദേശിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാമക്ഷേത്രം സ്വകാര്യ സ്ഥലമല്ലെന്നും പൊതു ഇടമാണെന്നും ഇക്കാര്യത്തില്‍ എഐസിസി അന്തിമ തീരുമാനത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ.ശിവകുമാർ വ്യക്തമാക്കി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉത്തർപ്രദേശ് ഘടകവും പരിപാടിയിൽ പങ്കെടുക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ കര്‍ണാടകയിലെ കോണ്‍ഗ്രസിനെ മാതൃകയാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക