അയോധ്യയിലെ രാമക്ഷേത്രത്തില്‍ തിങ്കളാഴ്ച പ്രാണപ്രതിഷ്ഠ നടത്തുന്ന ശ്രീരാമ വിഗ്രഹത്തിന്റെ ചിത്രങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. സ്വർണത്താല്‍ നിർമ്മിച്ച അമ്ബും വില്ലും കൈകളിലേന്തി നില്‍ക്കുന്ന അഞ്ച് വയസ് പ്രായമുള്ള രാം ലല്ലയുടെ വിഗ്രഹത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

മൈസൂരില്‍ നിന്നുള്ള ശില്പി അരുണ്‍ യോഗിരാജാണ് 51 ഇഞ്ച് ഉയരമുള്ള വിഗ്രഹം കൃഷ്ണശില കൊണ്ടാണ് നിർമ്മിച്ചത്. വിഗ്രഹത്തിന്റെ നേരത്തെ പകർത്തിയ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നത്. നിലവില്‍ രാംലല്ല വിഗ്രഹത്തിൻറെ മുഖവും മാറിടവും തുണി കൊണ്ട് മറച്ച നിലയിലാണ് സ്ഥാപിച്ചിരിക്കുന്നത്. പ്രതിഷ്ഠാദിനത്തില്‍ പൂജകള്‍ക്കുശേഷം വിഗ്രഹം പൂർണമായും കാണാനാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക