അയോധ്യ രാമക്ഷേത്രത്തിലെ രാമന്റെ കണ്ണുകള്‍ കൊത്തിയെടുത്തത് സ്വർണ്ണ ഉളിയും വെള്ളി ചുറ്റികയും ഉപയോഗിച്ചു കൊണ്ടെന്ന് ശില്പിയായ അരുണ്‍ യോഗി രാജ്. അതിനായി ഉപയോഗിച്ച ഉളിയുടെയും ചുറ്റികയുടെയും ചിത്രങ്ങളും അരുണ്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. രാം ലല്ലയുടെ കണ്ണുകള്‍ ജീവസുറ്റതാക്കാനായി പ്രയോജനപ്പെടുത്തിയ ഉളിയുടെയും ചുറ്റികയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആയ എക്സിലാണ് അരുണ്‍ ഈ ചിത്രങ്ങള്‍ പങ്കുവെച്ചത്. ദേശീയ മാധ്യമങ്ങള്‍ അടക്കം ഇത് വാർത്തയാക്കി കൊണ്ടിരിക്കുകയാണ്.ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അരുണ്‍ യോഗി കുറിച്ചതിങ്ങനെ “രാം ലല്ലയുടെ ദിവ്യമായ കണ്ണുകള്‍ കൊത്തിയെടുത്ത സ്വർണ ഉളിയും വെള്ളിച്ചുറ്റികയും” എന്നാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൃഷ്ണശിലയില്‍ 51 ഇഞ്ച് വലുപ്പത്തിലാണ് അരുണ്‍ യോഗിരാജ് അയോധ്യയിലെ അഞ്ചുവയസ്സുകാരനായ രാമനെ പണിതീർത്തത്. കഴിഞ്ഞ ജനുവരി 22നായിരുന്നു അയോധ്യയിലെ രാമന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങ്. അതിനുശേഷം അടയാഭരണങ്ങളോടുകൂടിയ രാമവിഗ്രഹം കണ്ട അരുണ്‍ യോഗ്യരാജ് ഇത് താൻ നിർമ്മിച്ച രാമൻ തന്നെയാണെന്ന് വിശ്വസിക്കാൻ ആകുന്നില്ല എന്നായിരുന്നു പ്രതികരിച്ചത്. അയോധ്യയിലെ രാമനെ അണിയിച്ചൊരുക്കുന്നതിലും സവിശേഷതകള്‍ ഏറെയാണ് ഏഴുദിവസം ഏഴു വ്യത്യസ്തമായ നിറത്തിലുള്ള ആടകളാണ് രാമനെ അണിയിക്കുന്നത്. വലിയ ഭക്തജന തിരക്കാണ് അയോധ്യ രാമക്ഷേത്രം കാണാനായി ഉത്തർപ്രദേശിലേക്ക്‌ എത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക