സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കേരള ഹൈക്കോടതി.മാധ്യമ പ്രവർത്തകയെ അപമാനിച്ചു എന്ന പരാതിയിൽ നടക്കാവ് സ്റ്റേഷനിൽ ശ്രീ സുരേഷ് ഗോപിക്ക് എതിരായി ഫയൽ ചെയ്ത കേസിൽ ജാമ്യം നിഷേധിക്കാൻ പ്രഥമദൃഷ്ടിയാൽ തെളിവുകൾ ഒന്നും ഇല്ല എന്നതിന്റെ അടിസ്ഥാനത്തിൽ മുൻകൂർ ജാമ്യം അനുവദിച്ചു. കേസിൽ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യാൻ ഉദേശിക്കുന്നില്ല എന്നും അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് കേസിൽ പൂർണ സഹകരണം ഉണ്ടെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. സുരേഷ് ഗോപിക്ക് വേണ്ടി Adv B.N Shivashankar, Adv Vishnu B Kurup എന്നിവർ ഹാജരായി.

സർക്കാരിൻറെ ഭാഗത്തുനിന്നും കേസിൽ വലിയ പിന്നോട്ട് പോകലാണ് ഉണ്ടായത്. എഫ്ഐആറിൽ ഗുരുതര വകുപ്പുകൾ കൂട്ടിച്ചേർത്താണ് സുരേഷ് ഗോപിക്കെതിരെ സർക്കാർ മുന്നോട്ടുപോയത്. ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ സുരേഷ് ഗോപി മുൻകൂർ ജാമ്യം തേടിയിരുനാനില്ല. എന്നാൽ നവ കേരള സദസ്സ് പൂർത്തിയായതിന് പിന്നാലെ പോലീസ് ഗുരുതരമായ വകുപ്പുകൾ കേസിൽ കൂട്ടിച്ചേർക്കുകയായിരുന്നു ഇതിന് പിന്നാലെയാണ് സുരേഷ് ഗോപി മുൻകൂർ ജാമ്യ അപേക്ഷ നൽകിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സുരേഷ് ഗോപിയുടെ മകളുടെ വിവാഹമാണ് ഈ പതിനേഴാം തീയതി. എന്നാൽ ഇതിന് നിന്നോട് ആയി പകപോക്കൽ രാഷ്ട്രീയത്തിന്റെ ഭാഗമായി താരത്തെ അറസ്റ്റ് ചെയ്യും എന്ന ആശങ്ക അദ്ദേഹത്തിനോട് അടുത്ത വൃത്തങ്ങൾ പ്രകടിപ്പിച്ചിരുന്നു. ഇവരുടെ നിർബന്ധത്തിനു വഴങ്ങിയാണ് സുരേഷ് ഗോപി മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയത്. താരത്തിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഗുരുവായൂരിൽ എത്തുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക