സിപിഎം നേതാവും കെ.ടി.ഡി.സി ചെയര്‍മാനുമായ പി.കെ.ശശി വിദേശത്തേക്ക്. സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ശശിയുടെ ഔദ്യോഗിക യാത്ര. വിനോദ സഞ്ചാര മേഖലയുടെ പ്രചരണത്തിനും ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറില്‍ പങ്കെടുക്കാനുമാണ് യാത്ര എന്നാണ് ഔദ്യോഗിക വിശദീകരണം. കെ.ടി.ഡി.സി എംഡി ശിഖ സുരേന്ദ്രന്‍ ഐഎഎസും ഇദ്ദേഹത്തോടൊപ്പം വിദേശത്തേക്ക് പോകുന്നുണ്ട്.

ചെയര്‍മാന്റേയും എം.ഡിയുടേയും വിദേശ യാത്രയ്ക്ക് അനുമതി നല്‍കി ഉത്തരവിറങ്ങി. കെ.ടി.ഡി.സി ഫണ്ടില്‍ നിന്നാണ് ഇരുവരുടേയും ചിലവുകള്‍ വഹിക്കുക. ജനുവരി 22 മുതല്‍ ഫെബ്രുവരി 11 വരെയാണ് സന്ദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്. ഈ മാസം 24 മുതല്‍ 30 വരെ സ്‌പെയിനിലേക്കാണ് ആദ്യ യാത്ര. സ്‌പെയിനില്‍ മാഡ്രിഡ്, ബാഴ്‌സലോണ തുടങ്ങിയ നഗരങ്ങളിലാണ് ട്രേഡ് ഫെയറുകള്‍ നടക്കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജനുവരി 31ന് ശശി ഇറ്റലിയിലേക്ക് പോകും. അഞ്ചാം തീയതി വരെ ഇറ്റലിയിലാണ്. കേരള ടൂറിസം മേഖലയുടെ പ്രചരണവും മറ്റ് വാണിജ്യ സാധ്യതകളും സംഘം ആരായുക. ഫെബ്രുവരി 5ന് ഫ്രാന്‍സിലേക്ക് പോകുന്ന ശശി 11നാകും കേരളത്തിലേക്ക് മടങ്ങുക.

ഇന്റര്‍ നാഷണല്‍ ട്രേഡ് ഫെയറിലും ബിസിനസ് മീറ്റിങ്ങുകളിലും ശശിയും ശിഖയും പങ്കെടുക്കും. കേരളം സുരക്ഷിതമായ യാത്രയിടം എന്ന പ്രചരണമാണ് യാത്രയുടെ ലക്ഷ്യം. കടുത്ത സാമ്ബത്തിക പ്രതിസന്ധിക്കിടയിലാണ് ചെയര്‍മാന്റേയും മാനേജിങ്ങ ഡയറക്ടറുടേയും വിദേശ യാത്ര. യാത്രയക്ക് കേന്ദ്രസര്‍ക്കാറിന്റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. അതിനുള്ള ശ്രമത്തിലാണ് പി.കെ.ശശി ഇപ്പോഴുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക