മദ്യ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇന്ന് ഇഡി അറസ്റ്റ് ചെയ്യാൻ സാദ്ധ്യതയെന്ന് ആം ആദ്മി നേതാക്കള്‍. ഡല്‍ഹി മദ്യ അഴിമതിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ കേജ്രിവാള്‍ വിസമ്മതിച്ചിരുന്നു. ഇന്ന് മുഖ്യമന്ത്രിയുടെ വസതിയില്‍ റെയ്ഡുണ്ടാകുമെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്നാണ് ആം ആദ്മി നേതാക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുന്നത്.

ഏത് സാഹചര്യവും നേടാൻ പാര്‍ട്ടി തയ്യാറാണെന്നും ആം ആദ്മി നേതാക്കള്‍ അറിയിക്കുന്നു. മദ്യ അഴിമതിക്കേസുമായി നിലനില്‍ക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി കേജ്രിവാളിനെ നിരവധി തവണ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭിച്ചില്ലെന്നാണ് ഇഡി വൃത്തങ്ങള്‍ അറിയിച്ചത്. ‘മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ വീട് ഇന്ന് രാവിലെ റെയ്ഡ് ചെയ്യും. അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തേക്കും’- എന്നാണ് ആം ആദ്മി നേതാക്കള്‍ കുറിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക