കുറഞ്ഞ കാലയളവിനുള്ളില്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ ഇലക്‌ട്രിക് സ്കൂട്ടര്‍ വില്‍പ്പനക്കാരായി ഓല മാറി. ഇലക്‌ട്രിക് സ്കൂട്ടര്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിച്ചതിന് പിന്നാലെ ഇലക്‌ട്രിക് പാസഞ്ചര്‍ കാര്‍ വിപണിയെ തകിടം മരിക്കാനൊരുങ്ങുകയാണ് ഓല. തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ നടന്ന ഓല കസ്റ്റമേഴ്സ് ഡേ ഇവന്റില്‍ വച്ചാണ് താങ്കളുടെ ഇലക്‌ട്രിക് കാറിന്റെ ടീസര്‍ ഓല പുറത്ത് വിടുന്നത്. ഫുള്‍ ലെങ്ത്, ഫ്രണ്ട് റിയര്‍ ലൈറ്റുകള്‍ പോലുള്ള പൊതുവായ ഘടകങ്ങള്‍ ഈ ടീസറുകളില്‍ ദൃശ്യമാണ്.

2023 അവസാനത്തോട് കൂടിയാണ് ഓലയുടെ ആദ്യത്തെ വാഹനത്തിന്റെ ഉല്‍പ്പാദനം ആരംഭിക്കുകയുള്ളു. ഒരു പക്ഷെ ഓല എസ്1, എസ്1 പ്രോ സ്കൂട്ടറുകളെപോലെ തന്നെ വരാനിരിക്കുന്ന കാറുകളിലും ഫ്യുച്ചറിസ്റ്റിക് ഡിസൈന്‍ ഓല പിന്തുടരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഏകദേശം 2023 കളോടെയാണ് ഇലക്‌ട്രിക് കാറുകളുടെ നിര്‍മാണം ഓല തുടങ്ങുകയൊള്ളു എന്നാണു റിപ്പോര്‍ട്ടുകളില്‍ നിന്നും മനസ്സലാക്കാന്‍ കഴിയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആദ്യകാറിന് ലോ ബോണറ്റും റാപ്പറൗണ്ട് ഇഫക്ടുമുള്ള ഹെഡ് ലൈറ്റുകളും, കിയ ഇ.വി6 നെ പോലുള്ള മുഴുനീള ടെയില്‍ ലൈറ്റുകളും നല്‍കിയിരിക്കുന്നു. രണ്ടാമത്തെ കാറിന് ഫ്രണ്ട് ലൈറ്റുകള്‍ക്ക് ഒരു റാപ്പറൗണ്ട് ഇഫക്ടുണ്ട്. മൂന്നാമത്തെ കാറിന്റെ മുന്‍ഭാഗത്തെ ലൈറ്റുകളില്‍ സിംഗിള്‍ ബാറുകളും, റെയില്‍ ലാമ്ബുകളില്‍ വ്യത്യസ്ത്ത രൂപകല്‍പ്പനയുമാണ് നല്‍കിയിരിക്കുന്നത്. ഒരു സെഡാന്‍ രൂപത്തിലാണ് ഈ കാറിനെ നിര്‍മിച്ചിരിക്കുന്നത്. ഓല ഇവരുടെ വരാനിരിക്കുന്ന ഇലക്‌ട്രിക് കാറുകളെക്കുറിച് അധികം വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

ഏകദേശം 70- 80 kwh വരുന്ന ഒരു വലിയ ബാറ്ററി ഓലയുടെ ഈ കാറുകളില്‍ നമുക്ക് പ്രതീക്ഷിക്കാം. ഇതുകൊണ്ട് തന്നെ നല്ല റേഞ്ചും നമുക്ക് ഈ കാറില്‍ പ്രതീക്ഷിക്കാം. ഓലയുടെ എല്ലാ മോഡലുകളിലും ഈ ബാറ്ററി ലഭിക്കണമെന്നില്ല. ഓല സെഡാന്‍ മോഡലില്‍ന്റെ വില ഏകദേശം 25 ലക്ഷം രൂപമുതലായിരിക്കും ആരംഭിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക