എയര്‍ ഇന്ത്യയുടെ പഴയ വിമാനം റോഡ് മാര്‍ഗം മുംബൈയില്‍ നിന്നും അസമിലേക്ക് കൊണ്ടു പോകുന്നതിനിടെ മേല്‍പാലത്തിനടിയില്‍ കുടുങ്ങി. ബിഹാറിലെ മോതിഹരിയില്‍ പിപ്രകോതി മേല്‍പ്പാലത്തിനടിയിലാണ് ട്രക്കില്‍ കൊണ്ടുപോവുകയായിരുന്ന വിമാനം കുടുങ്ങിയത്. ഇതെ തുടര്‍ന്ന് ദേശീയപാതയില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.

പഴയ വിമാനം വിലയ്ക്ക് വാങ്ങി പൊളിച്ച്‌ ലോഹങ്ങള്‍ എടുക്കുന്നതിന് മുംബൈയില്‍ നിന്നും അസമിലേക്ക് പോകുന്നതിനിടെയാണ് വിമാനം പാലത്തിനടയില്‍ കുടുങ്ങിയത്. മേല്‍പ്പാലത്തിന്റെ ഉയരം ട്രക്ക് ഡ്രൈവര്‍ മനസിലാക്കാതെ പോയതാണ് വിമാനം കുടുങ്ങാന്‍ കാരണമെന്ന് പൊലീസ് പറയുന്നു. വിമാനം കുടുങ്ങിയ വിഡിയോ സോഷ്യല്‍മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. നാട്ടുകാരുടെ ഉള്‍പ്പെടെ സഹായത്താല്‍ ഏറെ ശ്രമപ്പെട്ടാണ് വിമാനം പുറത്തെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിമാനം സുരക്ഷിതമായി അസമിലേക്ക് യാത്ര തിരിച്ചതായും പൊലീസ് പറഞ്ഞു. സമാന സംഭവം കഴിഞ്ഞ നവംബറില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊച്ചിയില്‍ നിന്നും ഹൈദരാബാദിലേക്ക് റോഡ് മാര്‍ഗം കൊണ്ടു പോകുന്നതിനിടെ ആന്ധ്രപ്രദേശിലെ ഭോപ്ലയ്ക്ക് സമീപം വിമാനം കുടുങ്ങിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക