കോണ്‍ഗ്രസുമായുളള സീറ്റ് ച‍ർച്ച ഇന്ന് നടക്കാനിരിക്കെ കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് സ്ഥാനാർഥിയാകാൻ താല്‍പര്യമറിയിച്ച്‌ കൂടുതല്‍ നേതാക്കള്‍ രംഗത്ത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാൻ താല്‍പര്യമുണ്ടെന്ന് കേരളാ കോണ്‍ഗ്രസ് വർക്കിങ് ചെയർമാൻ പി സി തോമസ് പറഞ്ഞു. കഴിഞ്ഞദിവസം കേരള കോൺഗ്രസ് കോട്ടയം ജില്ല അധ്യക്ഷൻ സജി മഞ്ഞകടമ്പിലും അവകാശവാദവുമായി രംഗത്തുവന്നിരുന്നു.

പാർലമെന്‍റിലെ അനുഭവ പരിചയം കോട്ടയത്തിന്‍റെ വികസനത്തിനായി വിനിയോഗിക്കാനാകും. പിജെ ജോസഫുമായി ലയിക്കുമ്ബോള്‍ രാജ്യസഭാ സീറ്റ് നല്‍കാമെന്ന് ധാരണയുണ്ടായിരുന്നെന്നും പി സി തോമസ് പറഞ്ഞു. പിജെ ജോസഫോ ഫ്രാൻസിസ് ജോർജോ മോൻസ് ജോസഫോ കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് സ്ഥാനാർഥിയാകണമെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തിരിക്കെയാണ് പിസി തോമസ് മനസ് തുറക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോട്ടയം കേരളാ കോണ്‍ഗ്രസിന്‍റെ ശക്തി കേന്ദ്രമാണ്. ഫ്രാൻസീസ് ജോർജാണോ താനാണോ, ആര് സ്ഥാനാർഥിയാകണമെന്ന് പിജെ ജോസഫാണ് തീരുമാനിക്കേണ്ടത്. ആര് സ്ഥാനാർഥിയായലും പിന്തുണക്കും. ലയനസമയത്ത് രാജ്യസഭാ സീറ്റ് എന്നത് പല പല ധാരണകളില്‍ ഒന്നായിരുന്നു. ബ്രാക്കറ്റ് ഇല്ലാത്ത കേരളാ കോണ്‍ഗ്രസ് പാർടിയാണ് തന്‍റേതെന്നും പി സി തോമസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക