രാഷ്ട്രപിതാവിനെ വിദ്യാര്‍ത്ഥി നേതാവ് അപമാനിച്ചതില്‍ പ്രതികരിച്ച്‌ എസ്‌എഫ്‌ഐ. രാഷ്ട്രപിതാവിന്റെ പ്രതിമയില്‍ കറുത്ത കണ്ണട ധരിപ്പിച്ച അദീൻ നാസറിനെ ഒരുമാസം മുൻപ് യൂണിറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നെന്ന് എസ്‌എഫ്‌ഐ ആലുവ ഏരിയ കമ്മിറ്റി വ്യക്തമാക്കി. വിവാദങ്ങൾ ഉയരുമ്പോൾ നേരത്തെ തന്നെ വിവാദ പുരുഷനെ പുറത്താക്കിയതാണെന്ന് പതിവുവാദമാണ് എസ്എഫ്ഐ ഇവിടെയും ഉന്നയിച്ചിരിക്കുന്നത്.

ആലുവ ചൂണ്ടി ഭാരത് മാതാ ലോ കോളേജിലാണ് അദീൻ നാസര്‍ ഗാന്ധി പ്രതിമയില്‍ കറുത്ത കണ്ണട വെച്ചത്. ക്രിസ്മസ് ആഘോഷത്തിനിടെയായിരുന്നു കോളേജിലെ മഹാത്മാഗാന്ധി പ്രതിമയില്‍ അദീൻ കറുത്ത കണ്ണട ധരിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനെതിരെ കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി അല്‍ അമീനാണ് പരാതി നല്‍കിയത്. രാഷ്ട്രപിതാവിനെ പൊതുമധ്യത്തില്‍ അപമാനിച്ചതിന് കര്‍ശന നടപടി വേണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക