സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ മൂന്നിരട്ടിവരെ വര്‍ധനയുണ്ടായി. പ്രധാന തസ്തികകളിലെല്ലാം ഇരട്ടിയിലേറെ ശമ്ബള വര്‍ധനയാണുണ്ടായത്.2013ല്‍ സംസ്ഥാന സര്‍ക്കാരിനു കീഴില്‍ ലാസ്റ്റ് ഗ്രേഡ് തസ്‌തികയില്‍ ജോലിയില്‍ പ്രവേശിക്കുന്ന ജീവനക്കാരന് 10,000 രൂപയോളമാണ് ലഭിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ആനുകൂല്യങ്ങള്‍ എല്ലാം അടക്കം 27,000 രൂപയോളം തുടക്കത്തില്‍ ലഭിക്കും.

സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 18 ശതമാനം ഡിഎ സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണ്. ഇതുകൂടി ലഭിച്ചാല്‍, ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ശമ്ബളം 31,000- 31,500 ആയി ഉയരും. ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്കിന്‍റെ ശമ്ബളത്തിലും കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ സമാനമായ വര്‍ധനയാണുണ്ടായത്. 2013ല്‍ 13,000 രൂപയോളം ലഭിച്ചിരുന്ന എല്‍ഡി ക്ലര്‍ക്കിന് 2023 ല്‍ 30,000 രൂപയ്ക്കു മുകളില്‍ തുടക്കത്തില്‍ ശമ്ബളം ലഭിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെഎസ്‌ഇബിയിലെ മുതിര്‍ന്ന ഡ്രൈവര്‍മാരില്‍ ചിലര്‍ 91,500 രൂപ വരെ ശമ്ബളം കൈപ്പറ്റുന്നുണ്ട്. ഡ്രൈവര്‍മാരുടെ ശമ്ബള സ്‌കെയില്‍: 36,000-76,400 രൂപ. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനും, ക്ഷേമ വികസന പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ കഴിയാത്തതിനും പ്രധാന കാരണം സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള വർദ്ധനവ് തന്നെയാണ്. ഇവർക്ക് വാരിക്കോരി കൊടുക്കുന്നത് മൂലം മറ്റു വിഭാഗങ്ങളിൽ പെടുന്ന ആളുകളുടെ ആനുകൂല്യങ്ങൾ ഇല്ലാതാക്കുന്നു എന്ന് പറയാം.

കടപ്പാട്: ദീപിക

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക