കൊച്ചി: വിധവാ പെന്‍ഷന്‍ മുടങ്ങിയതിനെതിരായ മറിയക്കുട്ടിയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിഷയത്തില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ജൂലൈ മുതലുള്ള 5 മാസത്തെ പെന്‍ഷനാണ് മറിയക്കുട്ടിയ്ക്ക് സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ളത്.

സാമ്പത്തിക പ്രതിസന്ധിയിലാണെന്നായിരുന്നു സര്‍ക്കാര്‍ ഇന്നലെ കോടതിയെ അറിയിച്ചത്. ഏപ്രില്‍ മുതല്‍ കേന്ദ്ര പെന്‍ഷന്‍ വിഹിതം ലഭിക്കുന്നില്ല. ഇത് ഇരട്ടി ഭാരമുണ്ടാക്കുന്നുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പെന്‍ഷന്‍ വിഹിതം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരും വിശദീകരണം നല്‍കും. മറിയക്കുട്ടിക്ക് പെന്‍ഷന്‍ നല്‍കിയേ തീരുവെന്ന കര്‍ശനനിലപാടാണ് ഹൈക്കോടതിയുടേത്.ഈ കുടിശ്ശിക എപ്പോള്‍ നല്‍കാനാകുമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ മറുപടി കൊടുക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക