പിണറായി വിജയന്‍ ദൈവത്തിന്റെ വരദാനമാണെന്ന പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് അത് ക്രിസോസ്റ്റം തിരുമേനിയെ ഉദ്ധരിച്ചു പറഞ്ഞതാണെന്ന് മന്ത്രി വി.എന്‍. വാസവന്‍. കഴിഞ്ഞ ദിവസമായിരുന്നു മന്ത്രിയുടെ ഈ പ്രസ്താവന. ഇത് വിവാദമായതിനെ തുടര്‍ന്നാണ് തിരുത്തലുമായി എത്തിയത്.

പിണറായി വിജയന്‍ ദൈവത്തിന്റെ വരദാനമാണെന്നത് ക്രിസോസ്റ്റം തിരുമേനിയെ ഉദ്ധരിച്ചു പറഞ്ഞതാണ്. അദ്ദേഹം പറഞ്ഞുവെന്നു ഡോക്ടര്‍മാര്‍ പറയുന്ന ഈ വാര്‍ത്ത മുമ്ബ് പത്രങ്ങളില്‍ വന്നതാണ്. സാംസ്‌കാരിക കേരളം പിണറായി വിജയനെ അങ്ങനെ ഓര്‍മിക്കുന്നുവെന്നാണ് ഇതിലൂടെ ചൂണ്ടികാണിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിഡി സതീശനെ പോലെയുള്ളവര്‍ മുഖ്യമന്ത്രിയെ എത്ര ഹീനമായിട്ടാണ് പറയുന്നത്. നാട്ടില്‍ അക്രമം ഉണ്ടാക്കാനുള്ള ആഗ്രഹമാണ് പ്രതിപക്ഷ നേതാവിനുള്ളതെന്നും ദൈവത്തിന്റെ വരദാനമെന്ന പരാമര്‍ശത്തില്‍ വിവാദം വേണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം പിണറായി വിജയന്‍ ദൈവത്തിന്റെ വരദാനമാണെന്ന മന്ത്രി വിഎന്‍ വാസവന്റെ പ്രസ്താവന സംബന്ധിച്ച്‌ അദ്ദേഹത്തോട് തന്നെ ചോദിക്കണം. വ്യക്തിപൂജ പാര്‍ട്ടിക്കില്ല. അതാണ് പാര്‍ട്ടിയുടെ നിലപാടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രതികരിച്ചു.

മുമ്ബ് നെഹ്റു അമ്ബലം പണിയാന്‍ പോകുന്നു എന്ന് പറഞ്ഞു. എല്ലാവരും അത്ഭുതപ്പെട്ടു. എന്നാല്‍ നെഹ്റു ഉദേശിച്ചത് പൊതുമേഖല സ്ഥാപനങ്ങള്‍ ആയിരുന്നു. അതുപോലെയാകാം ഇത്.തനിക്കെതിരെ കേസെടുത്തതില്‍ പേടിച്ചുപോയെന്ന സതീശന്റെ പരിഹാസം ജനാധിപത്യ വിരുദ്ധ പ്രസ്താവനയാണ്. പോലീസിനെയും സംവിധാനത്തെയും കാര്യമാക്കുന്നില്ല എന്ന പ്രസ്താവനയാണത്. യൂത്ത് കോണ്‍ഗ്രസിന്റേത് കടന്നാക്രമണമാണ്. ഡിവൈഎഫ്‌ഐ ഒരു രക്ഷാപ്രവര്‍ത്തനവും നടത്തുന്നില്ല. പരാതി പരിഹാരത്തിന് സമയമെടുക്കും. സമയം വേണമെങ്കില്‍ ആലോചിച്ചു നീട്ടാമെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക