ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമിയുടെ ഹെലികോപ്റ്റര്‍ തള്ളി നീക്കുന്ന വീഡിയോ വെെറല്‍. പോലീസ് ഉദ്യോഗസ്ഥരാണ് ഹെലികോപ്റ്റര്‍ തള്ളുന്നത്. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിലാണ് വൈറലായത്.

ഉത്തരാഖണ്ഡിലെ രുദ്രാപുരില്‍ ഒരു പരിപാടിക്കായി പുഷ്‌കര്‍ സിംഗ് ധാമി എത്തിയപ്പോഴാണ് സംഭവം നടന്നത്. ഹെലികോപ്റ്ററിന്‍റെ വീല്‍ ലാൻഡിംഗ് പാഡില്‍ കുടുങ്ങി. തുടര്‍ന്ന്, ഹെലികോപ്റ്റര്‍ തള്ളിനീക്കുകയായിരുന്നു. പറന്നുയരുമ്ബോള്‍ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് പോലീസുകാര്‍ ഹെലികോപ്റ്റര്‍ തള്ളിനീക്കിയത്. പരിപാടിക്കു ശേഷം മുഖ്യമന്ത്രി തടസങ്ങളൊന്നുമില്ലാതെ മടങ്ങുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക