കണ്‍തടങ്ങളിലെ കറുപ്പ് പലരും ഒരു സൗന്ദര്യ പ്രശ്‌നമായാണു കാണുന്നത്. എന്നാല്‍, ഇതു സൗന്ദര്യ പ്രശ്‌നമായി തള്ളിക്കളയാന്‍ വരട്ടെ. കാരണം ഒരു വലിയ ആരോഗ്യ പ്രശ്‌നത്തിന്റെ മുന്നറിയിപ്പാണ് കണ്‍തടങ്ങളിലെ കറുപ്പ്.

ആര്‍ത്തവത്തിനു മുമ്ബു ചില സ്ത്രീകളില്‍ കണ്‍തടങ്ങളില്‍ കറുപ്പുണ്ടാകും. ചിലര്‍ക്ക് ഈ ഭാഗത്തെ രക്തകുഴലുകള്‍ വികസിക്കുന്നതു മൂലമാകാം ഇങ്ങനെ സംഭവിക്കുന്നത്. ഇത്തരക്കാര്‍ ഉറങ്ങുമ്ബോള്‍ തല അല്‍പ്പം ഉയര്‍ത്തിവെച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിറ്റാമിന്‍ സി, കെ, അയണ്‍, ഫോളിക് ആസിഡ് എന്നിവ അടങ്ങിയ ഭക്ഷണം ധാരാളം കഴിച്ചാല്‍ സാധാരണ കണ്‍തടങ്ങളില്‍ ഉണ്ടാകുന്ന കറുപ്പ് മാറും .വെള്ളം കുടിക്കാതിരിക്കുക, മദ്യപാനം, പുകവലി എന്നിവ കറുപ്പിന് കാരണമാകും. ഉറക്കകുറവു മൂലവും ഇങ്ങനെ സംഭവിക്കാം. ഈ സഹചര്യങ്ങളില്‍ തുടര്‍ച്ചയായി ഉറങ്ങിയാല്‍ കറുപ്പ് മാറും.

കുറഞ്ഞ കാലം കൊണ്ടാണു കണ്‍തടങ്ങളില്‍ കറുപ്പ് ഉണ്ടാകുന്നതെങ്കില്‍ സൂക്ഷിക്കുക. കിഡ്‌നി പ്രശ്‌നം, അലര്‍ജി എന്നിവയാകാം ഈ കറുപ്പിന്റെ കാരണം. ഇത്തരം സാഹചര്യങ്ങളിൽ ഉടൻതന്നെ മെഡിക്കൽ പരിശോധനകൾ നടത്തുകയും ഡോക്ടറുടെ സേവനം തേടുകയും ചെയ്യുന്നത് അഭികാമ്യമാണ്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക