ആലപ്പുഴ: പുതുപ്പള്ളി-പ്രയാര്‍ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ 1 ലിറ്റര്‍ ചാരായവുമായി ധന്യ കുടുങ്ങിയത് എക്‌സൈസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ. സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി, കായംകുളം എക്‌സൈസ് സംഘമാണ് ധന്യയെ അറസ്റ്റു ചെയ്തത്.തുടര്‍ന്ന് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍, കരുനാഗപ്പള്ളി ക്ലാപ്പന വില്ലേജില്‍ ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നടത്തിയ പരിശോധനയില്‍ 4 ലിറ്റര്‍ ചാരായവും, 440 ലിറ്റര്‍ കോടയും, വാറ്റുപകരണങ്ങളും കൂടി കണ്ടെടുത്തു. ഇവരുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്.

ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് ചാരായം വാറ്റി വില്‍ക്കുന്നതിനായാണ് ഇവര്‍ വീട്ടില്‍ വലിയ അളവില്‍ വാഷ് തയ്യാറാക്കി സൂക്ഷിച്ചിരുന്നത്. ഇവര്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. പ്രിവന്റീവ് ഓഫീസര്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ ബിനു.ങ.ഇ, സിവില്‍ എക്‌സൈസ് ഓഫീസര്‍ ദീപു.ഏ, പ്രവീണ്‍.ങ, രാഹുല്‍ കൃഷ്ണൻ, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്രീജ.ട.ജ, എക്‌സൈസ് ഡ്രൈവര്‍ ഭാഗ്യനാഥ്.ജ എന്നിവര്‍ ഉണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക