ഐപിഎല്ലിന്റെ 16 വര്‍ഷത്തെ ചരിത്രത്തില്‍ ലേലം നിയന്ത്രിക്കാൻ ഒരു വനിത എത്തുന്നതായി റിപ്പോര്‍ട്ട്. വനിത ഐപിഎല്ലിന്റേയും പ്രോ കബഡി ലീഗിന്റേയുമൊക്കെ ലേലം നിയന്ത്രിച്ച പ്രമുഖയായ മല്ലിക സാഗറാണ് ദുബായില്‍ നടക്കുന്ന മിനി താര ലേലത്തില്‍ ഓക്ഷണറായി എത്തുകയെന്നാണ് റിപ്പോര്‍ട്ട്. നാളെ ഉച്ചയ്‌ക്ക് ഒരു മണിമുതല്‍ ദുബായിലാണ് താര ലേലം നടക്കുന്നത്.

ഐപിഎല്‍ ചരിത്രത്തിലെ നാലാമത്തെ മാത്രം ഓക്ഷണറായിരിക്കും മല്ലിക. റിച്ചാര്‍ഡ് മാഡ്ലിയായിരുന്നു ആദ്യമായി താര ലേലം നിയന്ത്രിച്ചതും വലിയ കൈമാറ്റങ്ങള്‍ക്ക് സാക്ഷിയായതും. 2018 ല്‍ ഹ്യൂഗ് എഡ്മീഡ്സ് ഓക്ഷണറായപ്പോള്‍. 2022ല്‍ ആദ്യ ഇന്ത്യൻ ഓക്ഷണറായത് ചാരു ശര്‍മ്മയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

48-കാരിയായ മല്ലിക 2023ല്‍ വനിത പ്രീമിയര്‍ ലീഗിന്റെ ഓക്ഷണറായിരുന്നു. പ്രോ കബഡി ലീഗില്‍ വര്‍ഷങ്ങളുടെ പരിചയമുള്ള മല്ലിക ഈ മേഖലയിലെത്തിയിട്ട് 25 വര്‍ഷമായി. മല്ലിക മുംബൈയിലെ ഒരു പ്രശസ്ത ആര്‍ട് കളക്ടറാണ്. ആര്‍ട് ഗ്യാലറികളിലെ ലേലങ്ങളിലൂടെയാണ് ഇവര്‍ ഈ മേഖലയില്‍ ശോഭിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക