വീട്ടുജോലിക്കാരിയുടെ സ്വര്‍ണമാല മോഷ്ടിച്ചതിന് വീട്ടുടമയും ഭാര്യയും ഉള്‍പ്പടെ മൂന്നു പിടിയില്‍. എറണാകുളം മരട് ആനക്കാട്ടില്‍ ആഷിക് ആന്റണി (31), ഭാര്യ നേഹാ രവി (35), എറണാകുളം പെരുമ്ബടപ്പ് ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന ആലപ്പുഴ അരൂര്‍ ഉള്ളാറക്കളം അര്‍ജുൻ (22) എന്നിവരാണ് അറസ്റ്റിലായത്.

അയ്മനം സ്വദേശിനിയുടെ രണ്ടു പവൻ തൂക്കം വരുന്ന മാലയാണ് മോഷണം പോയത്. ഇവര്‍ ആഷിക് ആന്റണിയുടെ വീട്ടില്‍ വീട്ടുജോലി ചെയ്തു വരികയായിരുന്നു. ജോലി ചെയ്ത വകയില്‍ ശമ്ബളക്കുടിശിക ഉണ്ടായി. കയ്യില്‍ പണമില്ലാത്തതിനാല്‍ വീട്ടിലെ ടിവി എടുത്തിട്ട് ശമ്ബളക്കുടിശിക കുറച്ച്‌ 8,000 രൂപ തരണമെന്ന് ആഷിക് വീട്ടമ്മയെ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത് സമ്മതിച്ചതോടെ ഒക്ടോബര്‍ 16ന് ആഷിക്കും നേഹയും ഇവരുടെ സുഹൃത്തായ അര്‍ജുനും അയ്മനത്തെ വീട്ടില്‍ എത്തി. തുടര്‍ന്ന് വീട്ടമ്മയുടെ രണ്ടു പവൻ മാല മോഷ്ടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. എസ്‌എച്ച്‌ഒ കെ.ആര്‍.പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. മൂവരെയും കോടതി റിമാൻഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക