നവകേരള സദസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് എമ്പാടും സിപിഎം വിപുലമായ പ്രചരണങ്ങളാണ് നടത്തുന്നത്. പാർട്ടി ചിലവിൽ കൂറ്റൻ ബോർഡുകളും കമാനങ്ങളും എല്ലാം മുഖ്യമന്ത്രിയെയും സംഘത്തെയും സ്വീകരിക്കാൻ ഒരുക്കുന്നുണ്ട്. പാലായിൽ പിണറായി വിജയൻ എത്തുന്നത് ഡിസംബർ പന്ത്രണ്ടാം തീയതിയാണ്. നവ കേരള സദസ്സ് നടക്കുന്നത് മുനിസിപ്പൽ സ്റ്റേഡിയത്തിലും.

മുഖ്യമന്ത്രിയെയും മന്ത്രിസഭയെയും സ്വീകരിക്കുന്നതിനുവേണ്ടി സ്റ്റേഡിയത്തിന് സമീപം റവർവ് റോഡിലെ കൈവരിയോട് ചേർത്ത് കൂറ്റൻ ബോർഡ് ആണ് സിപിഎം ലോക്കൽ കമ്മിറ്റി ഉയർത്തിയിരിക്കുന്നത്. എന്നാൽ പരിപാടിക്ക് ഏതാനും ദിവസങ്ങൾക്കു മുന്നേ ബോർഡിൽ പ്രതിഷ്ഠിച്ചിട്ടുള്ള മുഖ്യമന്ത്രിയുടെ ചിത്രത്തിൽ ആരോ കരിയൊയിൽ ഒഴിച്ച് വികൃതമാക്കിയിട്ടുണ്ട്. ബോർഡിലെ മുഖ്യമന്ത്രിയുടെ മുഖം നിലവിൽ പത്രക്കടലാസ് ഉപയോഗിച്ച് മറച്ചു വച്ചിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖ്യമന്ത്രിയുടെ മുഖം വികൃതമാക്കിയ ആളുടെതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പോലീസ് വിപുലമായ അന്വേഷണമാണ് ഇതുമായി ബന്ധപ്പെട്ട് നടത്തുന്നത്. ആളെ തിരിച്ചറിയാൻ കഴിയുന്നവർ പല സി ഐയെ ബന്ധപ്പെടണമെന്നും പോലീസ് ആവശ്യപ്പെടുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ ചുവടെ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക