AccidentKerala

മലപ്പുറത്ത് കാട്ടുപന്നിക്ക് വച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് 17കാരൻ മരിച്ചു.

ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു. മലപ്പുറം കിഴിശ്ശേരിയിൽ കുഴിഞ്ഞൊളം സ്വദേശി വെള്ളാലിൽ അബ്ദുറസാഖി​ന്റെ മകൻ സിനാൻ (17) ആണ് മരിച്ചത്. കാട്ടു പന്നി ശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നാണ് ഷോക്കേറ്റത്.

ad 1

സിനാ​ന്റെ സുഹൃത്ത് 17 കാരൻ ഷംനാദ് ഇതേ വൈദ്യുത വേലിയിൽ നിന്ന് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്നാണ് ഷോക്കേറ്റതെന്നാണ് വിവരം. സിനാ​ന്റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോ‍ര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button