പോപ്പ് രാജ്ഞി മഡോണ അടുത്തിടെ തന്‍റെ സോഷ്യല്‍ മീഡിയ വഴി പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മകന്‍ റോക്കോ റിച്ചിയുടെ കഴിവുകളാണ് അറുപതുകാരിയായ ഗായിക പങ്കിട്ടത്. ഇറ്റലിയിലെ മിലാനിലെ ആര്‍ട് എക്സിബിഷനില്‍ ഒരു മോഡലിന്‍റെ നഗ്ന ശരീരത്തിലാണ് റിച്ചി ചിത്ര രചന നടത്തിയത്.

താനാണ് ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ അമ്മ എന്ന അടിക്കുറിപ്പോടെയാണ് മഡോണ മകന്റെ പെയിന്റിങ് വിഡിയോ പങ്കിട്ടത്. മഡോണ മകനുമായി ഇത്രയേറെ അടുപ്പം കാത്തു സൂക്ഷിക്കുന്നുണ്ടെന്നതിന് തെളിവാണ് ഈ വീഡിയോ എന്നാണ് ആരാധകര്‍ പലരും കമന്‍റ് ചെയ്തിരിക്കുന്നത്. 23കാരനാണ് മഡോണയുടെ മകനായ റോക്കോ റിച്ചി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മഡോണ പങ്കുവച്ച വീഡിയോയില്‍ വേദിയില്‍ പ്രത്യക്ഷപ്പെട്ട നഗ്നമോഡലിനെ അവളുടെ ശരീരത്തില്‍ വെളുത്ത പെയിന്‍റ് ചെയ്ത് റിച്ചി മനോഹരമായ ചിത്രം വരയ്ക്കുന്നുണ്ട്. ആദ്യം ശരീരത്തില്‍ വെളുത്ത കോട്ടും. വെളുത്ത ബേസ് കോട്ടിന് മുകളില്‍ ചുവപ്പ്, നീല, മഞ്ഞ സ്ട്രോക്കുകള്‍ നല്‍കിയാണ് റിച്ചി തന്‍റ കലാരൂപം പൂര്‍ത്തിയാക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക