കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോയതിനു പിന്നില്‍ സാമ്ബത്തിക ഇടപാടെന്ന് സംശയം. സംഭവത്തില്‍ പൊലീസിന്റെ ഒരു വിരല്‍ ചൂണ്ടുന്നത് കുട്ടിയുടെ പിതാവിലേക്ക്. കേസന്വേഷണം ഏറ്റെടുത്ത ഡിഐജി നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കുന്നത്.

കുട്ടിയുടെ പിതാവ് നഴ്സാണ്. ഇയാള്‍ നഴ്സിംഗ് അസോസിയേഷന്‍ നേതാവ് കൂടിയാണെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ നഴ്സിംഗ് റിക്രൂട്ടിംഗിന്റെ പേരില്‍ അസോസിയേഷനു വേണ്ടി പണം പിരിച്ചിരുന്നു. ഇതില്‍ പണം നഷ്ടപ്പെട്ടവരില്‍ ആരെങ്കിലുമാകാം തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നും പൊലീസ് സംശയിക്കുന്നു. ഒരു ദിവസം കൊണ്ട് പ്ലാന്‍ ചെയ്ത പദ്ധതിയല്ല ഇത്. കൃത്യമായ ട്രയല്‍ റണ്ണിനു ശേഷമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നഴ്സിംഗ് റിക്രൂട്ട്മെന്റിന്റെ പേരില്‍ പണം നല്‍കിയവര്‍ കുറച്ചു നാളായി കുട്ടിയുടെ പിതാവിനോടും അസോസിയേഷനിലെ മറ്റു നേതാക്കളോടും പണം തിരികെ ആവശ്യപ്പെടുന്നുണ്ടായിരുന്നു.എന്നാല്‍ ഇതു തിരികെ നല്‍കാന്‍ ആരും തയാറായില്ല. ഇതിന്റെ ഭാഗമായാണ് തട്ടിക്കൊണ്ടുപോകല്‍ പദ്ധതി അവര്‍ തയാറാക്കിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. കുഞ്ഞിനെ കൈക്കലാക്കി പണം തിരികെ വാങ്ങുകയായിരുന്നു ഇവരുടെ ലക്ഷ്യം.

എന്നാല്‍ തട്ടിക്കൊണ്ടു പോകല്‍ സംഭവം വലിയ വാര്‍ത്തയാവുകയും മാധ്യമങ്ങള്‍ ഇതിനു പിന്നാലെ ഉണ്ടെന്നു മനസിലാവുകയും ചെയ്തതോടെ ക്വട്ടേഷന്‍ സംഘം പേടിച്ചു.അതോടെ അവരുടെ പദ്ധതികളും പാളിപ്പോയി. ഇതിനിടെ ക്വട്ടേഷന്‍ സംഘം കുട്ടിയുടെ വീട്ടുകാരെ വിളിച്ച്‌ പണം ആവശ്യപ്പെട്ടിരുന്നു. ഇതും വാര്‍ത്തയായി. ഈ അവസരം കുട്ടിയുടെ പിതാവും മുതലെടുത്തിട്ടുണ്ടാകാമെന്നും പൊലീസ് സംശയിക്കുന്നു.എന്നാല്‍ ഇക്കാര്യങ്ങളൊന്നും കുട്ടിയുടെ പിതാവ് പൊലീസിനോടു പറയാന്‍ തയാറായിട്ടില്ല.

പലതവണ പൊലീസ് ഇയാളുടെ മൊഴിയെടുക്കുന്നതിനിടെ തിരിച്ചും മറിച്ചും ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും ഒന്നും വിട്ടുപറയുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇയാള്‍ അക്കാര്യം തുറന്നുപറഞ്ഞാല്‍ ക്വട്ടേഷന്‍ സംഘങ്ങളെക്കുറിച്ചും പണം കൊടുക്കാനുള്ള വിവരവും വെളിയില്‍ വരും. എന്നാല്‍ ഇയാളുടെ നിശബ്ദത അന്വേഷണ സംഘത്തെ വലയ്ക്കുന്നുണ്ട്. ഒരുപക്ഷേ പണമിടപാടു സംബന്ധിച്ച്‌ താനും പൊലീസിന്റെ പിടിയിലാകുമോ എന്നു ഭയന്നാകാം പിതാവ് മിണ്ടാതിരിക്കുന്നതെന്നും പൊലീസിന് സംശയമുണ്ട്.

അതേസമയം പ്രതികള്‍ മൊബൈല്‍ ഉപയോഗിച്ചിരുന്നില്ലെന്നും അതുകൊണ്ടാണ് പിടികൂടാനാകാത്തതെന്നുമാണ് പൊലീസ് പറയുന്നത്. മൊബൈല്‍ ഫോണ്‍ ഇല്ലാതിരുന്ന സമയത്തും തട്ടിക്കൊണ്ടു പോകല്‍ കേസുകളില്‍ പ്രതികളെ വിദഗ്ധമായി പിടികൂടിയ പൊലീസിന് എന്തുകൊണ്ടാണ് ഇവരെ പിടികൂടാനാകാത്തതെന്നാണ് ഉയരുന്ന പ്രധാന ചോദ്യം. പ്രതികളെ കുറിച്ച്‌ വ്യക്തമായ സൂചനകള്‍ പൊലീസിന് ലഭിച്ചെങ്കിലും അവരെ പിടികൂടുന്നതിനുള്ള വ്യക്തമായ തെളിവുകളില്ല. പ്രതികളുടെ ഭാഗത്തു നിന്നും പൊലീസിനു മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന ആരോപണവും ശക്തമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക