സമീപകാലത്ത് മലയാള സിനിമ നടീനടന്മാരില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും സജീവമായ താരമാണ് ഹണി റോസ്. വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരം പിന്നീട് തമിഴിലും ചെറുതും വലുതുമായ വേഷം ചെയ്തു. മികച്ച പ്രകടനങ്ങളോടെ ഒട്ടനവധി ആരാധകരെ കയ്യിലെടുക്കാൻ പ്രാപ്തിയുള്ള ആഴത്തിലുള്ള കഥാപാത്രങ്ങളെ താരത്തിന് ലഭിക്കുകയും ചെയ്തു.

മലയാളത്തിലെ ഈ പ്രശസ്തി തെലുങ്ക് സിനിമയിലേക്കും താരത്തിന് വഴി തുറന്നു നല്‍കി. ബാലയ്യയോടൊപ്പം വീര സിംഹ റെഡ്ഡി എന്ന സിനിമയില്‍ അഭിനയിച്ചതിലൂടെ തെലുങ്ക് മണ്ണിലും താരത്തിന് ആരാധകരെ കിട്ടി. ഇതര ഭാഷ സിനിമ പ്രേമികൾക്കിടയിലും താരത്തിന് ഒരുപാട് ആരാധക പിൻബലം നേടിയെടുക്കാൻ അവസരങ്ങൾ പക്വമായും മനോഹരമായും ഉപയോഗപ്പെടുത്തിയത് കാരണമായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്‍സ്റ്റഗ്രാമില്‍ മാത്രം 3.9 മില്യണ്‍ ഫോളോവേഴ്സാണ് താരത്തിനുള്ളത്. ഇടക്കാലത്ത് മലയാള സിനിമയില്‍ സജീവമായ താരം തന്‍റെ ഫോട്ടോ ഷൂട്ടുകളിലൂടെയും ഉദ്ഘാടന പരിപാടികളുടെയും പേരില്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി മാറി. ഉദ്ഘാടകയായി എത്തുന്ന വേദികളിലെ താരത്തിന്‍റെ വസ്ത്ര ധാരണവും ഫോട്ടോ ഷൂട്ടുകളും താരത്തിനെതിരെ വ്യാപക സൈബര്‍ ആക്രമണം ഉണ്ടാകാന്‍ കാരണമായി.

വിമര്‍ശനങ്ങളെ നേരിട്ടും മുറുപടി നല്‍കേണ്ടിടത്ത് മാത്രം മറുപടി നല്‍കിയും നടി ഇപ്പോഴും സിനിമയിലും സോഷ്യല്‍ മീഡിയയിലും സജീവമാണ്. കഴിഞ്ഞ ദിവസം മലപ്പുറം കോഴിക്കോട് ഭാഗത്തു നടന്ന ഒരു പൊതു ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങളും വിഡിയോകളുമെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയെ തന്നെ കയ്യടക്കിയിരിക്കുകയാണ്.പര്‍പ്പിള്‍ നിറത്തിലുള്ള ജംപ് സ്യൂട്ട് അണിഞ്ഞാണ് താരം ഉദ്ഘാടനത്തിനെത്തിയത്.

മാളൂട്ടി ഹെയര്‍സ്റ്റൈലാണ് താരം ഈ ഔട്ട്ഫ്റ്റിനൊപ്പം പരീക്ഷിച്ചത് എന്നത് വലിയ തോതിൽ ഔട്ട്‌ ഫിറ്റിനെയും സ്റ്റൈലിനെയും ശ്രദ്ധേയമാവാൻ കാരണമാക്കിയിട്ടുണ്ട്. മാളൂട്ടി എന്ന ചിത്രത്തില്‍ ബേബി ശ്യാമിലിയുടെ ഹെയര്‍സ്റ്റൈല്‍ പോലെയായിരുന്നു താരത്തിന്റെ ഹെയര്‍ സ്‌റ്റൈലും. വളരെ പെട്ടന്ന് തന്നെ ആരാധകർ താരത്തിന്റെ ലൂക്ക് ഏറ്റെടുത്തിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക