KeralaPolitics

കണ്ണൂരിൽ നവ കേരള സദസ് വേദിയിലേക്ക് യൂത്ത് കോൺഗ്രസ്‌ മാർച്ച്‌, പൊലീസ് തടഞ്ഞു, ജലപീരങ്കി, സംഘർഷം

കണ്ണൂർ കളക്ട്രേറ്റിന് സമീപം നവ കേരള സദസിന്റെ വേദിയിലേക്കുള്ള യൂത്ത് കോൺഗ്രസ്‌ മാർച്ച്‌ പൊലീസ് തടഞ്ഞു. പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ഡിസിസി ഓഫിസിന്റ 50 മീറ്റർ അകലെ ബാരിക്കേട് കെട്ടിയാണ് പൊലീസ് മാർച്ച്‌ തടഞ്ഞത്. പൊലീസിന്റെ ബാരിക്കേട് മറിച്ചിടാൻ ശ്രമമുണ്ടായതോടെ ജല പീരങ്കി പ്രയോഗിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനാണ് പൊലീസ് ശ്രമം.

ad 1

പ്രവർത്തകർ പൊലീസിന് നേരെയും മുദ്രാവാക്യം വിളികളുയർത്തി. വനിതാ പ്രവർത്തകരടക്കം 50 തോളം പേർ മാർച്ചിൽ പങ്കെടുക്കുന്നുണ്ട്. വനിതാ പ്രവർത്തകരെ പൊലീസ് വലിച്ചിഴച്ച് ബസിലേക്ക് മാറ്റി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button