മധ്യപ്രദേശിൽ പെട്രോൾ പമ്പിന് സമീപത്തു നിന്ന് പട്ടാപ്പകൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി. ബൈക്കിലെത്തിയ രണ്ടു പേരാണ് തിങ്കളാഴ്ച രാവിലെ 8.50ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
VIDEO | A woman was allegedly kidnapped by unidentified bike-borne assailants from a petrol pump in MP's Gwalior earlier today. The incident was caught on a CCTV camera. pic.twitter.com/sklX36H4Jg
— Press Trust of India (@PTI_News) November 20, 2023
ബിന്ദ് ജില്ലിയിൽ നിന്നുള്ള ബിരുദ വിദ്യാർഥിയായ പത്തൊൻപതുകാരിയെയാണ് തട്ടിക്കൊണ്ടുപോയത്. പെട്രോൾ പമ്പിനടുത്ത് ബസ് ഇറങ്ങിയപ്പോഴാണ് സംഭവം. ബിന്ദിൽ നിന്ന് ദീപാവലി ആഘോഷം കഴിഞ്ഞ് തിരിച്ചെത്തി സഹോദരനുവേണ്ടി പെട്രോൾ പമ്പിനടുത്ത് കാത്തുനിൽക്കുകയായിരുന്നു. ഇതിനിടെയാണ് രണ്ട് പേർ ബൈക്കിലെത്തിയത്. ഒരാൾ ഹെൽമറ്റ് ധരിച്ചിരുന്നു. മറ്റേയാൾ തുണികൊണ്ട് മുഖം മറച്ചിരുന്നു. ഇവർ പെൺകുട്ടിയെ വലിച്ചിഴച്ച് ബൈക്കിലേക്ക് കയറ്റി കടന്നുകളയുകയായിരുന്നു. ആരാണ്
തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.