മാധ്യമപ്രവര്‍ത്തകയെ അവഹേളിച്ചു എന്ന കേസില്‍ സുരേഷ് ഗോപിക്ക് പൊലീസ് നോട്ടീസ്. മീഡിയവണ്‍ സെപ്ഷ്യല്‍ കറസ്പോണ്ടന്‍റ് ഷിദ ജഗത്തിനെ അപമാനിച്ച കേസിലാണ് നോട്ടീസ്. ഈ മാസം 18 ന് മുമ്ബ് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നടക്കാവ് പൊലീസാണ് നോട്ടീസ് നല്‍കിയത്.

കോഴിക്കോട് കെ.പി.എം ട്രൈസെൻഡ ഹോട്ടലിന് മുന്നില്‍ സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. നിരന്തരം പ്രകോപനപരവും പരിഹാസ്യവുമായ രീതിയിൽ ചോദ്യം ആവർത്തിച്ചപ്പോഴാണ് സുരേഷ് ഗോപി മാധ്യമപ്രവർത്തകയുടെ തോളത്ത് കൈവെച്ചത്. ഒരുതവണ ഇവർ ഒഴിഞ്ഞുമാറി വീണ്ടും ചോദ്യം ചോദിച്ചപ്പോൾ വീണ്ടും അദ്ദേഹം തോളത്തു കൈ വെക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിന് പിന്നാലെ സംഭവം രാഷ്ട്രീയ വിവാദമായി മാറി. സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഷിദ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. നടക്കാവ് സ്റ്റേഷൻ പരിധിയില്‍ നടന്ന സംഭവമായതിനാല്‍ പരാതി നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ മാസം 27നാണ് കേസി‌നാസ്പദമായ സംഭവം നടന്നത്. ലൈംഗിക താൽപര്യത്തോടെ സ്പർശിച്ചു എന്നത് അടക്കം ജാമ്യമില്ല വകുപ്പുകൾ ചേർത്താണ് താരത്തിനെതിരെ സർക്കാർ കേസെടുത്തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക