നടി രശ്മിക മന്ദാനയുടേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഡീപ് ഫെയ്ക് വീഡിയോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ, ബോളിവുഡ് താരം കത്രീന കൈഫിന്റേതെന്ന പേരില്‍ മറ്റൊരു ഡീപ് ഫെയ്ക് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. കത്രീന കൈഫ് നായികയായെത്തുന്ന ‘ടൈഗര്‍ 3’ലെ ‘ടവല്‍ രംഗം എന്ന പേരിലാണ് വ്യാജ ചിത്രം പ്രചരിക്കുന്നത്.

എഐ ഉപയോഗിച്ച്‌ വ്യാജമായി നിര്‍മ്മിച്ച ചിത്രമാണ് വ്യാപകമായി പ്രചരിക്കുന്നത്.കത്രീന കൈഫ് ഒരു ടവല്‍ ധരിച്ച്‌ ഹോളിവുഡ് താരവുമായി നടത്തുന്ന സംഘട്ടനമാണ് സിനിമയിലെ യഥാര്‍ഥ രംഗം. രശ്മിക മന്ദാനയുടെ വ്യാജ വീഡിയോയ്ക്ക് പിന്നാലെ കത്രീനയുടെ ഡീപ് ഫെയ്ക് ചിത്രങ്ങളും പ്രചരിച്ചതോടെ, വിഷയത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തുവന്നിട്ടുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഞായറാഴ്ച്ചയാണ് രശ്മികയുടെ മുഖമുള്ള ഡീപ്പ് ഫേക്ക് വീഡിയോ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ചത്. ഗ്ലാമറസ്സ് വസ്ത്രം ധരിച്ച്‌ ഒരു ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രശ്മികയുടെ വീഡിയോ എന്ന രീതിയിലായിരുന്നു ദൃശ്യങ്ങള്‍ പ്രചരിച്ചത്. എന്നാല്‍, സോഷ്യല്‍ മീഡിയ ഇൻഫ്ലുവെൻസറായ സാറാ പട്ടേലിന്റെ മുഖത്തിന് പകരം എഐ ഉപയോഗിച്ച്‌ രശ്മികയുടെ മുഖം ചേര്‍ക്കുകയായിരുന്നു എന്ന് പിന്നീട് കണ്ടെത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക