കൊച്ചി മെട്രോയില്‍ വിവിധ ഒഴിവുകളിലേക്ക് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് അപേക്ഷകൾ ക്ഷണിച്ചു. അസി. മാനേജര്‍ (പി.ആര്‍& ഇവന്റുകള്‍), എക്‌സിക്യൂട്ടീവ് (ഇലക്‌ട്രിക്കല്‍& മെക്കാനിക്കല്‍), എക്‌സിക്യൂട്ടീവ് (ലിഫ്റ്റ്‌സ് & എസ്‌കലേറ്ററുകള്‍) തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച്‌ അപേക്ഷ നല്‍കാവുന്നതാണ്.

അസി. മാനേജര്‍ (പി.ആര്‍& ഇവന്റുകള്‍), എക്‌സിക്യൂട്ടീവ് (ഇലക്‌ട്രിക്കല്‍& മെക്കാനിക്കല്‍), എക്‌സിക്യൂട്ടീവ് (ലിഫ്റ്റ്‌സ് & എസ്‌കലേറ്ററുകള്‍) തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച്‌ അപേക്ഷ നല്‍കാവുന്നതാണ്. മൂന്ന് തസ്തികകളിലും ഓരോ ഒഴിവുകളാണുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശമ്ബളം: അസി. മാനേജര്‍ ( പി.ആര്‍& ഇവന്റ്) തസ്തികയില്‍ 50000 രൂപ മുതല്‍ 1,60,000 രൂപയും, എക്‌സിക്യൂട്ടീവ് (ഇലക്‌ട്രിക്കല്‍& മെക്കാനിക്കല്‍) തസ്തികയില്‍ 40,000 രൂപ മുതല്‍ 1,40,000 രൂപ വരെയും, എക്‌സിക്യൂട്ടീവ് (ലിഫ്റ്റ് & എസ്‌കലേറ്റര്‍) തസ്തികയില്‍ 40,000 രൂപ മുതല്‍ 1,40,000 രൂപയുമാണ് ശമ്ബളം. 2024 ജനുവരി 17 വരെ അപേക്ഷിക്കാന്‍ അവസരമുണ്ട്.

പ്രായപരിധി: അസി. മാനേജര്‍ (പി.ആര്‍& ഇവന്റുകള്‍) തസ്തികയില്‍ 35 വയസും, എക്‌സിക്യൂട്ടീവ് (ഇലക്‌ട്രിക്കല്‍& മെക്കാനിക്കല്‍), എക്‌സിക്യൂട്ടീവ് (ലിഫ്റ്റ്‌സ് & എസ്‌കലേറ്ററുകള്‍) വിഭാഗത്തില്‍ 32 വയസുമാണ് പ്രായപരിധി. സംവരണം അനുസരിച്ച്‌ ഇളവുകളുണ്ടാവും.

വിദ്യാഭ്യാസ യോഗ്യത: അസി. മാനേജര്‍ (PR & Event) ഏതെങ്കിലും വിഷയത്തിലുള്ള ഫുള്‍ടൈം റെഗുലര്‍ ബിരുദം. അംഗീകൃത സര്‍വ്വകലാശാലക്ക് കീഴില്‍ ജേണലിസം/ മാസ് കമ്മ്യൂണിക്കേഷനില്‍ രണ്ട് വര്‍ഷത്തെ മുഴുവന്‍ സമയ റെഗുലര്‍ പി.ജി.

എക്‌സിക്യൂട്ടീവ് (Electrical & Mechanical) ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബി.ടെക്/ ബി.ഇ അല്ലെങ്കില്‍ ഇലക്‌ട്രിക്കല്‍ & ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ് അല്ലെങ്കില്‍ ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്.എക്‌സിക്യൂട്ടീവ് ( ലിഫ്റ്റ്& എസ്‌കലേറ്റര്‍) ഇലക്‌ട്രിക്കല്‍& ഇലക്‌ട്രോണിക്‌സ് എഞ്ചിയനീറിങ് വിഭാഗങ്ങളില്‍ B.tech/ B.E in B.E/ B.Tech ഉണ്ടായിരിക്കണം. അംഗീകൃത സര്‍വ്വകലാശാലക്ക് കീഴില്‍ നിന്ന് നേടിയിരിക്കണം.

അപേക്ഷ: മൂന്ന് തസ്തികകളിലും ഫീസില്ലാതെ നിങ്ങള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.അപേക്ഷ സമര്‍പ്പിക്കുന്നതിനായി https://kochimetro.org/careers/kmrl_vacancy.php?vac_type=jobs&company=KMRL സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് https://kochimtero.org/

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക