ഒരു വ്യക്തിയുടെ സമ്മതമില്ലാതെ അവരുടെ നഗ്ന ഫോട്ടോകളോ വീഡിയോകളോ ഷെയര്‍ ചെയ്യുകയോ ഡിജിറ്റല്‍ ദുരുപയോഗം നടത്തുകയോ ചെയ്യുന്നതിനെ സൂചിപ്പിക്കുന്ന പദമാണ് റിവഞ്ച് പോണ്‍. ഈ ലൈംഗികാതിക്രമം ആര്‍ക്ക് നേരെയും ഉണ്ടാകാമെങ്കിലും സ്ത്രീകളാണ് ഇരയാകുന്നവരില്‍ അധികവും. ഇത്തരം ദുരുപയോഗത്തിന് ഇരയാകുന്നത് ഒരാളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല.

ഇത്തരത്തില്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി രംഗത്തെത്തിയിരിക്കുകയാണ് നക്ഷത്ര ബാഗ്‌വെ എന്ന യുവാവ്. ഇൻറര്‍നെറ്റില്‍ പോസ്റ്റ് ചെയ്ത ഇരകളുടെ നഗ്ന ഫോട്ടോകളും വീഡിയോകളും ഇല്ലാതാക്കിയാണ് യുവാവ് ഇരകളെ സഹായിക്കുന്നത്. അടുത്തിടെ നക്ഷത്ര ബാഗ്‌വെ തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതില്‍ സമ്മതമില്ലാതെ ഓണ്‍ലൈനില്‍ നിങ്ങളുടെ സ്വകാര്യ ഫോട്ടോകളോ വീഡിയോകളോ ആരെങ്കിലും പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് ഡിലീറ്റ് ചെയ്യാൻ സഹായിക്കും എന്നാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“ഇത്തരം പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതില്‍ നിങ്ങള്‍ക്കോ നിങ്ങളുടെ സുഹൃത്തിനോ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍, ദയവായി എന്നെ ബന്ധപ്പെടുക. നിങ്ങള്‍ക്ക് വ്യക്തിപരമായി അറിയാവുന്ന, അനുമതിയില്ലാതെ അപ്‌ലോഡ് ചെയ്‌തതാണെന്ന് കരുതുന്ന എന്തെങ്കിലും ഉള്ളടക്കം കണ്ടാല്‍ എന്നെ ബന്ധപ്പെടുക. ഇതിന് ഞാൻ പണം ഈടാക്കുന്നില്ല. ഇത് സൗജന്യമാണ്. നമുക്ക് ജീവനുകള്‍ രക്ഷിക്കാം” എന്നാണ് നക്ഷത്ര ബാഗ്‌വെയുടെ പോസ്റ്റ്.

ഇന്റര്‍നെറ്റില്‍ മറ്റൊരാള്‍ പോസ്റ്റ് ചെയ്ത അശ്ലീല വീഡിയോ ഡിലീറ്റ് ചെയ്യാൻ അഭ്യര്‍ത്ഥിച്ച വ്യക്തിയെ തന്റെ സാങ്കേതിക വൈദഗ്ധ്യവും ഉപയോഗിച്ച്‌ നക്ഷത്ര സഹായിക്കുന്ന വീഡിയോയും പോസ്റ്റിനൊപ്പം ഉണ്ടായിരുന്നു. ആ വീഡിയോ ഡിലീറ്റ് ചെയ്യുകയും വീണ്ടും ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടാതിരിക്കാൻ ആ വ്യക്തിയോട് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.

റിവഞ്ച് പോണിന്റെ ഇരയായവര്‍ക്ക് പിന്തുണ നല്‍കുന്ന നക്ഷത്രയുടെ സമീപനത്തിന് പ്രശംസയുമായി നിരവധി ഇന്റര്‍നെറ്റ് ഉപയോക്താക്കളും രംഗത്തെത്തി. ചിലര്‍ യുവാവിനെ സൂപ്പര്‍ഹീറോ എന്ന് വിളിച്ചാണ് അഭിനന്ദിച്ചിരിക്കുന്നത്. “ചില സൂപ്പര്‍ഹീറോകള്‍ക്ക് തൊപ്പിയോ വേഷവിധാനങ്ങളോ ആവശ്യമില്ല അവര്‍ക്ക് ഒരു ബോക്സറും ചായയും മതി” എന്നും മറ്റൊരാള്‍ കുറിച്ചു. ഈ പോസ്റ്റില്‍ നക്ഷത്ര ബാഗ്‌വെ ധരിച്ചിരുന്ന വേഷത്തെയാണ് കമന്റ് ചെയ്ത ഉപയോക്താവ് പരാമര്‍ശിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക