ശബരിമലയിലേക്ക് തീർത്ഥാടകർ അലങ്കരിച്ച വാഹനങ്ങളിൽ എത്തേണ്ടെന്ന് കേരള ഹൈക്കോടതി. പുഷ്പങ്ങളും ഇലകളും വച്ച് വാഹനങ്ങൾ അലങ്കരിക്കാൻ പാടില്ലെന്ന് ഹൈക്കോടതി അറിയിച്ചു. പുഷ്പങ്ങളും ഇലകളും വച്ച് വരുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ നിർദേശിച്ചിട്ടുണ്ട്. വാഹനങ്ങൾ അലങ്കരിച്ച് വരുന്നത് മോട്ടോർ വാഹന ചട്ടങ്ങൾക്ക് എതിരാണെന്ന് ഹൈക്കോടതി അറിയിച്ചു.

അതേസമയം, ഈ മണ്ഡലകാലത്തേക്കുള്ള ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് പൂർത്തിയായി. മൂവാറ്റുപുഴ ഏനാനെല്ലൂർ പുത്തില്ലത്ത് മനയിലെ പി എൻ മഹേഷ് നിയുക്ത ശബരിമല മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു. തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിലെ ശാന്തിയാണ് പി എൻ മഹേഷ്. പൂങ്ങാട്ടുമനയിലെ മുരളി പി ജി ആണ് നിയുക്ത മാളികപ്പുറം മേൽശാന്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുലാമാസ പൂജ പ്രമാണിച്ച് ശബരിമലയിൽ ഇന്ന് മുതൽ 22 വരെ വിശേഷാൽ പൂജകൾ ഉണ്ടാകും. 22ന് രാത്രി 10 മണിക്കാണ് നട അടയ്ക്കുക.ഒക്ടോബർ 18 മുതൽ 22 വരെ കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തും. തീർത്ഥാടകരുടെ സൗകര്യാർത്ഥം പമ്പയിലേക്ക് മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്ന് കെഎസ്ആർടിസി അറിയിച്ചു.തിരുവനന്തപുരം, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേക്ക് സർവീസുകൾ ഉണ്ടായിരിക്കും. നിലയ്ക്കൽ-പമ്പ ചെയിൻ സർവ്വീസുകൾതുടർച്ചയായി ക്രമീകരിച്ചിട്ടുണ്ട്.തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച് സ്പെഷ്യൽ ബസുകളും, മുൻകൂട്ടി ബുക്കിങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക