ലോകമെമ്ബാടുമുള്ള തമിഴ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ചിത്രം തിയറ്ററില്‍ എത്തുകയാണ്. വിജയ് നായകനായി എത്തുന്ന ലിയോ ആണ് ആ സിനിമ. റിലീസ് പ്രമാണിച്ച്‌ വിജയ് ആരാധകരെല്ലാം ആഘോഷങ്ങള്‍ തുടങ്ങി കഴിഞ്ഞു. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വൻ സര്‍പ്രൈസ് ആകും ലോകേഷ് പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത് എന്ന് അപ്ഡേറ്റുകളില്‍ നിന്നും വ്യക്തമാണ്.

ലിയോ റിലീസിന് പത്ത് ദിവസം ശേഷിക്കെ മുടക്കുമുതലിന്റെ ഇരട്ടി നേടിയിരിക്കുകയാണ് ചിത്രം. 300 കോടിയാണ് ലിയോയുടെ ആകെ ബജറ്റ് എന്ന് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. റിലീസിന് മുന്നോടിയായി നടന്ന ബിസിനസിലൂടെ മികച്ച നേട്ടം ചിത്രം ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. സാറ്റലൈറ്റ്, ഡിജിറ്റല്‍, വീഡിയോ അവകാശങ്ങള്‍ ഉള്‍പ്പടെ ഉള്ളവയിലൂടെ നേടിയത് 487 കോടിയാണെന്ന് ട്രാക്കറായ എ.ബി ജോര്‍ജ് ട്വീറ്റ് ചെയ്യുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലിയോയുടെ ഒടിടി റൈറ്റ്സ് നേരത്തെ തന്നെ വിറ്റുപോയിരുന്നു. നെറ്റ്ഫ്ലിക്സിനാണ് സ്ട്രീമിംഗ് അവകാശം. 125 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് ഈ ബിസിനസ് നടത്തിയതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറില്‍ ലളിത് കുമാര്‍ ആണ് ലിയോ നിര്‍മിച്ചിരിക്കുന്നത്.

മാസ്റ്റര്‍ എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജും വിജയിയും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. ചിത്രം ഒക്ടോബര്‍ 19ന് തിയറ്ററുകളില്‍ എത്തും. തൃഷയാണ് ചിത്രത്തിലെ നായിക. അര്‍ജുൻ സര്‍ജ, മാത്യൂസ്, സഞ്ജയ് ദത്ത്, മൻസൂര്‍ അലിഖാൻ, ബാബു ആന്റണി തുടങ്ങി ഒട്ടനവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ലോകേഷ് കനകരാജ്, ദീരജ് വൈദി, രത്ന കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക