ലോകേഷ് കനകരാജ് വിജയ്‍യെ നായകനാക്കി ഒരുക്കുന്ന ലിയോയിലെ ആദ്യ ഗാനം പുറത്തെത്തി. വിജയ്‍യുടെ പിറന്നാള്‍ ദിനത്തില്‍ ഗാനം എത്തുമെന്ന് അണിയറക്കാര്‍ നേരത്തേ അറിയിച്ചിരുന്നു. വിഷ്ണു എടവന്‍ രചിച്ച ഗാനത്തിന്റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ ആണ്. ആലപിച്ചിരിക്കുന്നത് വിജയ് ആണ്, ഒപ്പം അനിരുദ്ധും ഉണ്ട്.

നാ റെഡി താ വരവാ എന്നാരംഭിക്കുന്ന ഗാനത്തിന്റെ ദൃശ്യങ്ങളില്‍ വിജയ്‍യുടെ അടിപൊളി ഡാന്‍സ് നമ്ബര്‍ ആണ്.വിജയിന് പുറമേ സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, അര്‍ജുന്‍, മന്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ലോകേഷ് കനകരാജ് തന്നെയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. നിര്‍മ്മാതാവ് ലളിത് കുമാര്‍, സഹനിര്‍മ്മാതാവ് ജഗദീഷ് പളനിസാമി, ബാനര്‍ സെവൻ സ്ക്രീൻ സ്റ്റുഡിയോ, ഛായാഗ്രഹണം മനോജ് പരമഹംസ, ആക്ഷന്‍ കൊറിയോഗ്രഫി അൻപറിവ്, എഡിറ്റിംഗ് ഫിലോമിൻ രാജ്, കലാസംവിധാനം എൻ സതീഷ് കുമാര്‍, നൃത്തസംവിധാനം ദിനേശ്, വസ്ത്രാലങ്കാരം പല്ലവി സിംഗ്, ഏക ലഖാനി, പ്രവീണ്‍ രാജ, സംഭാഷണ രചന ലോകേഷ് കനകരാജ്, രത്ന കുമാര്‍, ദീരജ് വൈദി, പബ്ലിസിറ്റി ഡിസൈന്‍ ഗോപി പ്രസന്ന, സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ, ശബ്ദമിശ്രണം കണ്ണൻ ഗണപത്, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ കെടിഎസ് സ്വാമിനാഥൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രാംകുമാര്‍ ബാലസുബ്രഹ്മണ്യൻ, അസോസിയേറ്റ് ഡയറക്ടര്‍ സന്തോഷ് കൃഷ്ണൻ, സത്യ, ഇമ്മാനുവല്‍ പ്രകാശ്, രോഹിത് സൂര്യ, കളറിസ്റ്റ് ഗ്ലെൻ കാസ്റ്റിഞ്ഞോ, അസിസ്റ്റന്റ് കളറിസ്റ്റ് നെസിക രാജകുമാരൻ, ഡിഐ ഇജീൻ, ഒക്ടോബര്‍ 19ന് ലോകമെമ്ബാടുമുള്ള തിയറ്ററുകളില്‍ എത്തും. പി ആര്‍ ഒ പ്രതീഷ് ശേഖര്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക