തെന്നിന്ത്യന്‍ സിനിമാ ലോകം അക്ഷമയോടെ കാത്തിരിക്കുന്ന വിജയ് – ലോകേഷ് കനകരാജ് ടീമിന്‍റെ ലിയോ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ദളപതിയുടെ അതിഗംഭീര ആക്‌ഷൻ രംഗങ്ങളാല്‍ സമ്ബന്നമായ മാസ് ചിത്രമായിരിക്കും ലിയോ എന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമാണ്. യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്.

ഒക്ടോബര്‍ 19ന് ചിത്രം തീയേറ്ററുകളില്‍ എത്തും. ദളപതി വിജയ്‌യോടൊപ്പം വമ്ബൻ താര നിരയാണ് ലിയോയില്‍ അണിനിരക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുൻ സര്‍ജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂര്‍ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് അഭിനേതാക്കള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു.ഡിഒപി: മനോജ് പരമഹംസ, ആക്‌ഷൻ: അൻപറിവ് , എഡിറ്റിങ്: ഫിലോമിൻ രാജ്. ലിയോ കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് ഗോകുലം ഗോപാലന്റെ ഗോകുലം ഫിലിംസ് ആണ്. പിആര്‍ഓ: പ്രതീഷ് ശേഖര്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക