ദളപതി വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് നിർമ്മിക്കുന്ന ദളപതി 67ൽ സാമന്ത, തൃഷ, കീർത്തി സുരേഷ് എന്നിവർ നായികമാരായി എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റുകൾ മലയാളികളെയും വിജയ് ആരാധകരെയും ഒരുപോലെ ആവേശത്തിലാക്കിയിരിക്കുകയാണ്. ലൂസിഫറിലെ അബ്രാം ഖുറേഷിയായി മോഹൻലാൽ ദളപതി 67ൽ എത്തുമെന്ന് ഇപ്പോൾ റിപ്പോർട്ടുകളുണ്ട്.

വാർത്തയെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. അടുത്തിടെയാണ് മോഹൻലാൽ ലോകേഷ് കനകരാജിനെ ട്വിറ്ററിൽ പിന്തുടരാൻ തുടങ്ങിയത്. ഇതോടെ ദളപതി 67ൽ മോഹൻലാൽ എത്തുമോയെന്ന സംശയം ബലപ്പെട്ടു. ആക്ഷൻ പ്രാധാന്യമുള്ള ചിത്രം ഗ്യാങ്സ്റ്റർ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

14 വർഷത്തിന് ശേഷം വിജയ്‌യും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. സാമന്തയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പോലീസ് ഓഫീസറുടെ വേഷത്തിലാണ് സാമന്ത എത്തുന്നത്. വിജയുടെ ഭാര്യയുടെ വേഷത്തിൽ തൃഷയും എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ഈ വർഷം അവസാനത്തോടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക